ഹീന്ദ്രയില്‍ നിന്ന് പുറത്തിറങ്ങുന്ന എംപിവിയുടെ പേരി മരാസോ എന്നുതന്നെ. യു 321 എന്ന കോഡ് നമ്പറില്‍ അറിയപ്പെട്ടിരുന്ന എംപിവിയുടെ പേര് ഇന്ന് വെളിപ്പെടുത്തുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് പേര് ഔദ്യോഗികമായി അറിയിച്ചത്. 

ഷാര്‍ക്ക് എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കാണ് മരാസോ. ഷാര്‍ക്കിന്റെ മാതൃകയിലാണ് വാഹനത്തിന്റെ രൂപകല്‍പനയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മരാസോ പുറത്തിറങ്ങുന്നതോടെ എംപിവി സെഗ്മെന്റ് വ്യക്തമായ സാന്നിധ്യം അറിയിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര.

മഹീന്ദ്രയുടെ എംപിവിയുടെ പേര് മരാസോ എന്നായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ചില സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയായിരുന്നു വാഹനലോകം. 

മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങളുടെയെല്ലാം പേര് ഒ എന്ന അക്ഷരത്തിലാണ് അവസാനിക്കുന്നത്. ഈ വാഹനത്തിന്റെ കാര്യത്തിലും ഈ കീഴ്‌വഴക്കം കമ്പനി പിന്തുടര്‍ന്നിട്ടുണ്ട്. ഉത്സവ സീസണിലെ വില്‍പന ലക്ഷ്യമാക്കി സെപ്റ്റംബറിലായിരിക്കും മഹീന്ദ്ര മരാസോ വിപണിയില്‍ എത്തിക്കുക. 

മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വലിയ കാറാണ് മരാസോ. എക്‌സ്‌യുവി 500, കെയുവി100 എന്നിവയാണ് മോണോകോക്ക് പ്ലാറ്റ്‌ഫോമില്‍ മുമ്പ് ഇറക്കിയ മോഡലുകള്‍. 

ക്രോമിയം ഫിനീഷിങ് നല്‍കിയിരിക്കുന്ന ഗ്രില്ലുകളും ഡുവല്‍ ബീ പ്രോജക്ഷന്‍ ഹെഡ്‌ലാമ്പും സ്‌പോര്‍ട്ടി അലോയി വീലുകളും വലിയ ടെയില്‍ ലാമ്പുമൊക്കെയാണ് മരാസോയെ ആകര്‍ഷകമാക്കുന്നത്. സൈലോ പോലെ വലിപ്പമേറിയ വാഹനമാണിത്.

1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഇത് പുറത്തിറക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ ബോക്‌സും ഇതില്‍ നല്‍കുന്നുണ്ട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റെനൊ ലോഡ്ജി, ടാറ്റാ ഹെക്‌സ എന്നിവയാണ് ഇതിന്റെ പ്രധാന എതിരാളികള്‍.

Content Highlights: Mahindra Announce The Brand Name For Upcoming U321 MPV as Marazzo