ള്‍ട്ടി പര്‍പ്പസ് വാഹന ഗണത്തില്‍ മഹീന്ദ്രയുടെ പുതിയ പടയാളിയാണ് മരാസോ. രൂപത്തില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന മരാസോ എംപിവി നിലവില്‍ ഡീസല്‍ എന്‍ജിനില്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് വിപണിയിലുള്ളത്. എന്നാല്‍ പെട്രോള്‍, ഓട്ടോമാറ്റിക് മരാസോ പ്രതീക്ഷിച്ചവരും നിരാശരാകേണ്ട, 2020-ഓടെ പെട്രോള്‍ എന്‍ജിനിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും മരാസോ നിരത്തിലെത്തും.

Read This; മരാസോ ഇന്നോവ ക്രിസ്റ്റയ്ക്ക് വെല്ലുവിളിയാകുമോ?

മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ രാജ്യം ബിഎസ് 6 നിലവാരത്തിലേക്ക് കടക്കുന്നതോടെ ബിഎസ് 6 എന്‍ജിനിലായിരിക്കും മരാസോ പെട്രോള്‍ എത്തുക. 120 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ എന്‍ജിനായിരിക്കും പെട്രോളില്‍ പരിഗണിക്കുക. നിലവില്‍ ഡീസല്‍ പതിപ്പില്‍ എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളില്‍ പുറത്തിറക്കുന്ന മരാസോയ്ക്ക് 9.99 ലക്ഷം മുതല്‍ 13.9 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 121 എച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 

Content Highlights; Mahindra Marazzo MPV petrol, automatic launch confirmed