ള്‍ട്ടി പര്‍പ്പസ് ശ്രേണിയില്‍ മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ മരാസോയില്‍ വലിയ പ്രതീക്ഷകളാണ് കമ്പനിക്കുള്ളത്. തുടക്കത്തില്‍ മരാസോയ്ക്ക് വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഉപഭോക്താക്കളിലേക്ക് ഇറങ്ങി ചെല്ലാന്‍ മരാസോയുടെ ഓരോ ഫീച്ചേഴ്‌സും വിശദീകരിച്ച് ഡെമോ വീഡിയോയും മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്. 

വാഹനത്തിന്റെ ഡിസൈന്‍, കംഫേര്‍ട്ട്, പെര്‍ഫോമെന്‍സ്, സേഫ്റ്റി, ടെക്‌നോളജി എന്നീ ഫീച്ചേഴ്‌സ് പൂര്‍ണമായും വിശദീകരിക്കുന്നതാണ് ഡെമോ ഫിലീം. ഡീസല്‍ എന്‍ജിനില്‍ എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളില്‍ പുറത്തിറക്കുന്ന മരാസോയ്ക്ക് 9.99 ലക്ഷം മുതല്‍ 13.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 121 പിഎസ് പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

Content Highlights; Mahindra Marazzo MPV Features Specs