ള്‍ട്ടി പര്‍പ്പസ് വാഹന ശ്രേണിയില്‍ മഹീന്ദ്രയുടെ പുതിയ വാഹനമായ മരാസോ എത്തുന്ന വിവരം കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പേര് പുറത്തുവിട്ടതിനൊപ്പം വാഹനത്തിന്റെ ചില ടീസര്‍ ചിത്രങ്ങളും കമ്പനി അന്ന് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡ് ചിത്രവും മഹീന്ദ്ര വാഹന പ്രേമികളുടെ മുന്നിലെത്തിച്ചിരിക്കുകയാണ്. എംപിവി ഗണത്തില്‍ വമ്പനായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയോട് ഒപ്പത്തിനൊപ്പം മത്സരിക്കാന്‍ മരാസോയ്ക്ക് സാധിക്കുമോ എന്ന ചോദ്യമാണ് വാഹന പ്രേമികള്‍ക്കിടയില്‍ ഉയരുന്നത്. 

marazzo

ഡാഷ്‌ബോര്‍ഡ് പ്രകാരം അല്‍പം പ്രീമിയം നിലവാരത്തിലാണ് മരാസോ എത്തുക. പിയാനോ ബ്ലാക്ക്-ബീജ് ഡ്യുവല്‍ ടോണിലാണ് ഡാഷ്‌ബോര്‍ഡ്. മധ്യഭാഗത്തായി ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. എയര്‍ കണ്ടീഷന്‍ വെന്റ്‌സിന് ചുറ്റുമായി ക്രോം ആവരണമുണ്ട്. ഡാഷ്‌ബോര്‍ഡിന് താഴെയായി സില്‍വര്‍ പ്ലാസ്റ്റിക് പീസും നല്‍കിയിട്ടുണ്ട്. വലിയ ഗ്ലൗ ബോക്‌സ് താഴെ സ്ഥാനംപിടിച്ചു. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ് വീല്‍, സെട്രല്‍ MID-യോടുകൂടിയ ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പ്രീമിയം ലുക്ക് നല്‍കും. പര്‍പ്പിള്‍ ബാക്ക്‌ലൈറ്റിലാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. 

Read More; മഹീന്ദ്ര മരാസോ | 5 Highlights

മഹീന്ദ്രയുടെ ഡിസൈന്‍ വിഭാഗവും ഇറ്റാലിയന്‍ കമ്പനിയായ പിനിന്‍ഫരീനയും ചേര്‍ന്നാണ് മരാസോയുടെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നത്. സെപ്തംബര്‍ ആദ്യ വാരം മരാസോ വിപണിയിലെത്തും. പേരിനെ അനര്‍ഥമാക്കുന്ന വിധം സ്രാവിന്റെ (മരാസോ) മാതൃകയില്‍ എയറോഡൈനാമിക് ഡിസൈനിലാണ് വാഹനത്തിനുണ്ടാകുക. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ മരാസോ വിപണിയിലെത്തുമെന്നാണ് സൂചന. ഇന്റീരിയര്‍ രൂപവും ടീസര്‍ ചിത്രങ്ങളും കണക്കാക്കുമ്പോള്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് ഒപ്പമെത്താന്‍ മരാസോയ്ക്ക് സാധിക്കും, എന്നാല്‍ പെര്‍ഫോമെന്‍സും ഗുണനിലവാരവും ക്രിസ്റ്റയോളം എത്തുമോയെന്ന് ലോഞ്ചിങ്ങിന് ശേഷം മാത്രമേ വ്യക്തമാകു. 

marazzo

marazzo

marazzo

Content Highlights; Mahindra Marazzo MPV dashboard revealed