ള്‍ട്ടി പര്‍പ്പസ് വാഹന ശ്രേണിയില്‍ വമ്പനായ ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി മഹീന്ദ്രയുടെ മരാസോ വിപണിയിലെത്തുകയാണ്. U321 എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ട വാഹനത്തിന് മരാസോ എന്ന പേര് ഇന്നാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മരാസോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം... 

1. സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നാണ് വാഹനത്തിന് ഈ പേര് വന്നത്. ഒരു സ്രാവിന്റെ മാതൃകയിലാണ് മഹീന്ദ്ര മരാസോയുടെ ഡിസൈനും പൂര്‍ത്തീകരിച്ചത്.  

Marazzo

2. അകത്തെ സ്ഥലസൗകര്യമാണ് മരാസോയുടെ പ്രധാന സവിശേഷത. ഏഴ്, എട്ട് സീറ്റ് ഓപ്ഷനില്‍ മരാസോ വിപണിയിലെത്തും. സെവന്‍ സീറ്ററില്‍ രണ്ടാമത്തെ നിരയില്‍ ക്യാപ്റ്റന്‍ സീറ്റും എട്ട് സീറ്ററില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിര ബെഞ്ച് സീറ്റുമായിരിക്കും. 

3. മഹീന്ദ്രയുടെ ഭാഗമായ ഇറ്റാലിയന്‍ കമ്പനിയായ പിനിന്‍ഫാരിനയുമായി ചേര്‍ന്നാണ് മഹീന്ദ്ര ഡിസൈന്‍ സ്റ്റുഡിയോ ഈ എംപിവിയുടെ രൂപകല്‍പന പൂര്‍ത്തീകരിച്ചത്. പുതിയ ഡിസൈന്‍ ഭാഷ്യത്തിലുള്ള കമ്പനിയുടെ ആദ്യ മോഡലാണിത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ നിര്‍മിച്ച ആദ്യ മോഡലും ഇതാണ്.

4. 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ മരാസോ വിപണിയിലെത്താനാണ് സാധ്യത കൂടുതല്‍. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും പ്രതീക്ഷിക്കാം. മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി പുറത്തുവിടുകയുള്ളു. 

Marazzo

5. ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഈ സെപ്തംബറിലായിരിക്കും മരാസോ വിപണിയിലെത്തുക. എംപിവികളില്‍ മികച്ച വില്‍പ്പന തുടരുന്ന ഇന്നോവ ക്രിസ്റ്റയെക്കാള്‍ വില കുറവായിരിക്കുമെന്നാണ് ആദ്യ സൂചന.

Content Highlights; Mahindra Marazzo MPV 5 Interesting Facts To Know