ഹീന്ദ്ര അടുത്തിടെ വിപണിയിലെത്തിച്ച മരാസോ എംപിവിയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായ M8-ന്റെ പുതിയ എട്ട് സീറ്റര്‍ പതിപ്പ് പുറത്തിറങ്ങി. നേരത്തെ ഏഴ് സീറ്ററില്‍ മാത്രമേ മരാസോ M8 ലഭ്യമായിരുന്നുള്ളു. 13.98 ലക്ഷം രൂപയാണ് എട്ട് സീറ്റര്‍ മരാസോയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. റഗുലര്‍ M8 സെവന്‍ സീറ്ററിനെക്കാള്‍ എട്ടായിരം രൂപയോളം കൂടുതലാണിത്. 

Marazzo

ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ക്രൂയ്‌സ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ അഡ്ജസ്റ്റബിള്‍ ആന്‍ഡ് ഫോള്‍ഡിങ് മിറര്‍, 17 ഇഞ്ച് അലോയി വീല്‍, ലെതര്‍ സീറ്റ് എന്നിവയാണ് ടോപ് സ്‌പെക്ക് M8 മരാസോയിലെ പ്രധാന ഫീച്ചേഴ്‌സ്. എബിഎസ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ഇംപാക്ട് സെന്‍സിങ് ഡോര്‍ ലോക്ക്‌സ്, ഐസോഫിക്‌സ് ചൈല്‍ഡ് സേഫ്റ്റി സീറ്റ് ആങ്കര്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും വാഹനത്തിലുണ്ട്. 

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 121 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് എട്ട് സീറ്റര്‍ മരാസോയ്ക്കും കരുത്തേകുന്നത്. 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. വിപണിയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും മാരുതി എര്‍ട്ടിഗയ്ക്കും ഇടയിലാണ് മരാസോയുടെ സ്ഥാനം. ഈ എതിരാളികളോട് മത്സരം വര്‍ധിപ്പിക്കാന്‍ അടുത്ത വര്‍ഷത്തോടെ മരാസോയുടെ പെട്രോള്‍, ഓട്ടോമാറ്റിക് മോഡലുകളും മഹീന്ദ്ര പുറത്തിറക്കും. 

Content Highlights; Mahindra Marazzo M8 eight seater launched at Rs 13.98 lakh