ള്‍ട്ടി പര്‍പ്പസ് വാഹന ഗണത്തില്‍ വലിയൊരു കുതിച്ചുചാട്ടം ലക്ഷ്യമിട്ട് മഹീന്ദ്ര പുറത്തിറക്കുന്ന പുതിയ മോഡലാണ് മരാസോ. സെപ്തംബര്‍ മൂന്നിന് മരാസോ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി വാഹനത്തിന്റെ സമ്പൂര്‍ണ ബോഡി ദൃശ്യമാകുന്ന ചിത്രങ്ങള്‍ ചില ഓട്ടോ വെബ് സൈറ്റുകാര്‍ പകര്‍ത്തിയെടുത്തു. ഒറ്റനോട്ടത്തില്‍ എംപിവി സെഗ്‌മെന്റിലെ ഒന്നാമനായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയോട് ഒരു മത്സരം നടത്താനുള്ള രൂപഭംഗി മരാസോയ്ക്കുണ്ട്. എന്നാല്‍ പെര്‍ഫോമെന്‍സ് ഇന്നോവയോളം വരുമോ എന്നറിയാന്‍ ലോഞ്ചിങ് വരെ കാത്തിരിക്കണം. 

Mahindra Marazzo
Photo Courtesy; Team BHP, Zig Wheels

ചിത്രങ്ങള്‍ പ്രകാരം ക്രോം ആവരണത്തോടുകൂടിയ 7 സ്ലേറ്റ് ഗ്രില്‍, ഡ്യുവല്‍ പ്രോജക്ഷന്‍ ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, വീതിയേറിയ എയര്‍ ഡാം എന്നിവ മുന്‍ഭാഗത്തെ വ്യത്യസ്തമാക്കും. ബ്ലാക്ക് നിറത്തിലാണ് ബി, സി പില്ലര്‍. ക്രോമില്‍ പൊതിഞ്ഞാണ് ഡോര്‍ ഹാന്‍ഡില്‍. ഇന്‍ഡികേറ്റര്‍ സിഗ്നല്‍ മിററിലും സ്ഥാനംപിടിച്ചു. ഡ്യുവല്‍ ടോണ്‍ ബംമ്പറിനൊപ്പം വലിയ ടെയില്‍ ലൈറ്റാണ് പിന്നിലുള്ളത്. ഇരട്ടനിറത്തിലാണ് അലോയി വീല്‍.  

നീളമേറിയ എംപിവിയില്‍ ഏഴ്/എട്ട് പേര്‍ക്ക് യാത്ര ചെയ്യാം. ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ് വീല്‍, പര്‍പ്പിള്‍ ബാക്ക്‌ലൈറ്റോടുകൂടിയ ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഉള്‍വശത്തെ അല്‍പം പ്രീമിയം നിലവാരത്തിലെത്തിക്കും. വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ എസി വെന്റുകളാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്, വാഹനത്തിനുള്ളിലുള്ള എല്ലവര്‍ക്കും ഒരുപോലെ തണുപ്പ് നല്‍കുന്ന സറൗണ്ട് കൂള്‍ ടെക്‌നോളജിയിലാണ് എസി വെന്റുകള്‍ നല്‍കിയിരിക്കുന്നത്. 

marazzo

മഹീന്ദ്രയുടെ ഡിസൈന്‍ വിഭാഗവും ഇറ്റാലിയന്‍ കമ്പനിയായ പിനിന്‍ഫരീനയും ചേര്‍ന്നാണ് മരാസോയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. ഷാര്‍ക്ക് (സ്രാവ്) എന്നാണ് സ്പാനിഷ് വാക്കായ മരാസോയുടെ അര്‍ഥം. സ്രാവിന്റെ മാതൃകയില്‍ എയറോഡൈനാമിക് ഡിസൈനിലാണ് മരാസോയുടെ നിര്‍മാണം. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ മരാസോ വിപണിയിലെത്തുമെന്നാണ് സൂചന. 6 സ്പീഡ് മാനുവലായിരിക്കും ഗിയര്‍ബോക്സ്. രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ മരാസോയുടെ അനൗദ്യോഗിക ബുക്കിങ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്. 

Mahindra Marazzo

Content Highlights; Mahindra Marazzo images leaked ahead of launch