കാല്‍കോടി വാഹനങ്ങള്‍ നിര്‍മിച്ച് മഹീന്ദ്ര നാസിക് പ്ലാന്റ്; 25 ലക്ഷം തികച്ചത് സ്‌കോര്‍പിയോയില്‍


1981-ലാണ് മഹീന്ദ്രയുടെ നാസിക്കിലെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. എഫ്‌ജെ മിനി ബസാണ് ഈ പ്ലാന്റില്‍ ആദ്യമായി നിര്‍മിക്കുന്ന വാഹനം.

Image Courtesy: NDTV Car and Bike

ന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയുടെ നാസിക്കിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ എണ്ണം 25 ലക്ഷത്തിലെത്തി. മഹീന്ദ്രയുടെ എസ്‌യുവി മോഡലായ സ്‌കോര്‍പിയോയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെയാണ് 25 ലക്ഷം എന്ന നാഴികക്കല്ല് താണ്ടിയിരിക്കുന്നത്.

1981-ലാണ് മഹീന്ദ്രയുടെ നാസിക്കിലെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. എഫ്‌ജെ മിനി ബസാണ് ഈ പ്ലാന്റില്‍ ആദ്യമായി നിര്‍മിക്കുന്ന വാഹനം. ആദ്യ കാലങ്ങളില്‍ പ്രതിദിനം എട്ട് വാഹനങ്ങള്‍ നിര്‍മിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ദിവസാന 700 വാഹനങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്.

പ്രതിവര്‍ഷം 2,10,000 യൂണിറ്റ് ഉത്പാദന ശേഷിയുള്ള നാസിക്കിലെ ഈ പ്ലാന്റ് 147 ഏക്കര്‍ സ്ഥലത്താണ് വ്യാപിച്ച് കിടക്കുന്നത്. സ്‌കോര്‍പിയോ, മരാസോ, എക്‌സ്‌യുവി 300, ബൊലേറൊ, ഇ-വെറിറ്റോ, ഥാര്‍, സ്‌പോര്‍പിയോ എസ്‌സി/ഡിസി തുടങ്ങിയ മോഡലുകളെല്ലാം ഈ പ്ലാന്റിലാണ് നിര്‍മിക്കുന്നത്.

മഹീന്ദ്ര ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ 34-ല്‍ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതില്‍ ഈ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഈ പ്ലാന്റില്‍ നിന്ന് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നാസിക്കിലെ പ്ലാന്റിലെ ഒരോ ജീവനക്കാരന്റെയും അധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. ഇത് ഓട്ടോ മൊബൈല്‍ മേഖലയിലെ മഹീന്ദ്രയുടെ കുതിപ്പിന് വീണ്ടും കരുത്ത് പകരുമെന്നും മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ മേധാവി വിജയ് കല്‍റാ അഭിപ്രായപ്പെട്ടു.

Content Highlights: Mahindra Makes 25 Lakh Unit Vehicle In Nashik Plant

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented