എക്‌സ്‌പ്ലോര്‍ ദി ഇംപോസിബിള്‍; യുവാക്കളെ ആകര്‍ഷിക്കാന്‍ ഥാറിന്റെ കിടിലന്‍ പരസ്യവുമായി മഹീന്ദ്ര


എ.എക്‌സ്. എല്‍.എക്‌സ്. എന്നീ രണ്ട് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്.

മഹീന്ദ്ര ഥാർ | Photo: Mahindra

ന്ത്യയിലെ വാഹന വിപണിയില്‍ സമാനതകളില്ലാത്ത വിജയം നേടിയ വാഹനമാണ് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍. അവതരണം മുതല്‍ തന്നെ സെഗ്മെന്റിന്റെ മേധാവിത്വം വഹിക്കുന്ന ഈ വാഹനത്തെ സാഹസിക ഇഷ്ടപ്പെടുന്ന ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ഥാറിന്റെ പുതിയ പരസ്യ കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ മഹീന്ദ്ര.

എക്‌സ്‌പ്ലോര്‍ ദി ഇംപോസിബിള്‍ എന്ന ഥാറിന്റെ പരസ്യവാചകത്തെ കൂടുതല്‍ അര്‍ഥവത്താക്കാനാണ് പുതിയ പരസ്യ കാമ്പയിനിന്റെ പ്രധാന ലക്ഷ്യമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഥാറിന്റെ വര്‍ധിച്ചുവരുന്ന ഉപയോക്താക്കളിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനായാണ് കൂടുതല്‍ ആകര്‍ഷകമായ പരസ്യ കാമ്പയിന്‍ ഒരുക്കുന്നതെന്നാണ് മഹീന്ദ്ര അഭിപ്രായപ്പെടുന്നത്.

ജനപ്രിയ ബോളിവുഡ് ചിത്രത്തിലെ പാട്ടിന്റെ പുനരാവിഷ്‌കരണമായാണ് ഥാറിന്റെ പുതിയ പരസ്യം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഈ വീഡിയോ ഫെയ്‌സ്ബുക്ക് യുട്യൂബ് ഉള്‍പ്പെടെയുള്ള മഹീന്ദ്രയുടെ സമൂഹിക മാധ്യമങ്ങളിലൂടെ ഈ പരസ്യ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പെടെയുള്ള പ്രദേശിക ഭാഷകളിലും ഈ പരസ്യം എത്തുന്നുണ്ട്.

2020 ഓഗസ്റ്റിലാണ് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. വാഹനമായ ഥാര്‍ പുതിയ കെട്ടിലും മട്ടിലും വിപണിയില്‍ അവതരിപ്പിച്ചത്. എ.എക്‌സ്. എല്‍.എക്‌സ്. എന്നീ രണ്ട് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ റൂഫുകളുമായി എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമാണ് ഥാര്‍ എത്തുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറിലുള്ളത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും.

Content Highlights: Mahindra & Mahindra launches a new campaign for the All-New Thar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented