റെ നാളത്തെ കാത്തിരിപ്പിന് വിരാമിട്ട് മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്‌സ്.യു.വി.700 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ ശ്രേണിയില്‍ തന്നെ ആദ്യമായി നല്‍കുന്ന ഫീച്ചറുകളുടെ അകമ്പടിയില്‍ എത്തിയിട്ടുള്ള ഈ വാഹനം വിലയില്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ എസ്.യു.വിയുടെ ആദ്യ മൂന്ന് വേരിയന്റുകള്‍ക്ക് 11.99 ലക്ഷം രൂപ മുതല്‍ 14.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഉയര്‍ന്ന വേരിയന്റിന്റെ വില വൈകാതെ പ്രഖ്യാപിക്കും.

മഹീന്ദ്രയുടെ പുതിയ ബ്രാന്റ് ലോഗോയില്‍ ആദ്യമായി പുറത്തിറങ്ങിയ മോഡല്‍ എന്ന പ്രത്യേകതയും ഇനി XUV700-ന് സ്വന്തമാണ്. കഴിഞ്ഞ ദിവസം ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ച ഈ വാഹനം ഉത്സവ സീസണിന്റെ ഭാഗമായി ഒക്ടോബറില്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചനകള്‍. മഹീന്ദ്രയുടെ എക്‌സ്.യു.വി.500 എന്ന എസ്.യു.വിയുടെ പകരക്കാരനായാണ് പുതിയ മോഡല്‍ എത്തിച്ചിട്ടുള്ളത്. നിലവില്‍ എക്‌സ്.യു.വി. 300 എന്ന പേരില്‍ നിരത്തുകളില്‍ എത്തുന്ന മോഡലിന്റെ നാമം എക്‌സ്.യു.വി.500 ആയേക്കുമെന്നും സൂചനയുണ്ട്.

Mahindra XUv700
മഹീന്ദ്ര XUV700 | Photo: Facebook/Mahindra

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് എക്‌സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. മുന്‍ഗാമിയെക്കാള്‍ വലിപ്പകാരനാണ് ഈ വാഹനം. 4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഫയരും 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എക്‌സ്.യു.വി. 700-ന്റെ അഴകളവുകള്‍. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്‌പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്‌സ്റ്റീരിയറിന് അഴകേകുന്നത്. 

ഫീച്ചറുകളുടെയും സാങ്കേതികവിദ്യയുടെയും കലവറയാണ് എക്‌സ്.യു.വി 700-ന്റെ അകത്തളം. അലക്‌സ സപ്പോള്‍ട്ട് ചെയ്യുന്ന കണക്ടഡ് കാര്‍ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. അഡ്രേനോക്‌സ് എന്നാണ് മഹീന്ദ്ര ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. വോയിസ് കമാന്റിലൂടെ വാഹനത്തിലെ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. വലിയ സീറ്റുകളും മികച്ച രീതിയിയില്‍ ഒരുക്കിയിട്ടുള്ള ഡാഷ്‌ബോര്‍ഡും മറ്റും ഇന്റീരിയറിന് പ്രീമിയം വാഹനങ്ങളുടെ ഭാവം പകരുന്നുണ്ട്.

Mahindra XUV700
മഹീന്ദ്ര XUV700 | Photo: Facebook/Mahindra

മെമ്മറി ഫങ്ഷനുള്ള ആറ് രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഉയര്‍ന്ന വേരിയന്റില്‍ ഡ്യുവല്‍ ഡിസ്‌പ്ലേ 10.25 ഇഞ്ച് വലിപ്പവും താഴ്ന്ന വേരിയന്റില്‍ ഏഴ് ഇഞ്ച് വലിപ്പവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ആന്‍ട്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങള്‍ക്കൊപ്പം 60 കണക്ടഡ് ഫീച്ചറുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം തുടങ്ങിയവയാണ് എക്‌സ്.യു.വി.700-ന്റെ അകത്തളം ഫീച്ചര്‍ സമ്പന്നമാക്കുന്നത്. 

2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ രണ്ട് പവറാണ് ഉത്പാദിപ്പിക്കുന്നത്. 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. സിപ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകളാണ് എക്‌സ്.യു.വി. 700-ല്‍ ഒരുക്കിയിട്ടുള്ളത്.

Mahindra XUV700
മഹീന്ദ്ര XUV700 | Photo: Facebook/Mahindra

Content Highlights: Mahindra Launch Flagship XUV700 SUV In India