ഹീന്ദ്രയുടെ പുതിയ കോംപാക്റ്റ് എസ്.യു.വിക്ക് പേരിട്ടു. കെ.യു.വി 100. വണ്‍ ഡബിള്‍ ഒ എന്നാണ് ഔദ്യോഗിക ഉച്ചാരണം. അടുത്ത വര്‍ഷം ജനവരി പതിനഞ്ചിന് വാഹനം നിരത്തിലിറങ്ങും. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ആറര മുതല്‍ എട്ട് ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ലഭ്യമാണ്.

മഹീന്ദ്രയുടെ ആദ്യ പെട്രോള്‍ എസ്.യു.വിയാണിത്. ഡെല്‍ഹിയിലെ ഡീസല്‍ എഞ്ചിന്‍ നിരോധനത്തിനുശേഷം പെട്രോള്‍ എഞ്ചിനുകളുടെ ലോകത്തേയ്ക്കുള്ള മഹീന്ദ്രയുടെ ശക്തമായ വരവ് കൂടിയാണിത്. എസ്.യു.വികളെ പ്രണയിക്കുന്ന യുവാക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പേരില്‍ നിന്നും രൂപത്തില്‍ നിന്നും വ്യക്തം. കെ.യു.വിയിലെ കെ എന്നാല്‍ കൂള്‍ എന്നാണെന്ന് കമ്പനി പറയുന്നു. കാറില്‍ നിന്ന് എസ്.യു.വിയിലേയ്ക്ക് മാറുന്ന ശീലം മാറ്റി നേരെ ഒരു എസ്.യു.വി സ്വന്തമാക്കുന്നവരിലും മഹീന്ദ്രയ്ക്ക് കണ്ണുണ്ട്.

mahindra kuv

മഹീന്ദ്രയുടെ ചെന്നൈ പ്ലാന്റിലായിരുന്നു എഞ്ചിന്റെയും ഡിസൈനിന്റെ രൂപകല്‍പ്പന. ഡീസല്‍ എഞ്ചിന്റെ ശേഷി 1.5 ലിറ്ററും പെട്രോള്‍ എഞ്ചിന്റെ ശേഷി 1.2 ലിറ്ററുമാണ്.

ഫിയറി ഓറഞ്ച്, ഡേസ്ലിങ് സില്‍വര്‍, പേള്‍ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, ഫഌംബോയന്റ് റെഡ്, അക്വമറൈന്‍, ഡിസൈനര്‍ ഗ്രേ തുടങ്ങിയ ഏഴ് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

എഞ്ചിന്‍
ഡീസല്‍:
ഫാല്‍ക്കണ്‍ ഡി 75
ടര്‍ബോചാര്‍ജ്ഡ് സി.ആര്‍.ഡി.ഇ 
എമിഷന്‍: ബി.എസ്. നാല്
എഞ്ചിന്‍ ഡിസ്‌പ്ലെയ്‌സ്‌മെന്റ്: 1198 സി.സി
പവര്‍: 77 (57)@3750
ടോര്‍ക്ക്: 190@1750-2250

പെട്രോള്‍:
എം.ഫാല്‍ക്കണ്‍ ജി 80
അലുമിനിയം എം.പി. എഫ്. ഐ
എമിഷന്‍: ബി.എസ്. നാല്
ഡിസ്‌പ്ലേസ്‌മെന്റ്: 1198 സി.സി.
പവര്‍: 82 (61)@5500
ടോര്‍ക്ക്: 115@3500-3600