ന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ നിര വിപുലമാകുകയാണ്. കോംപാക്ട് എസ്‌യുവികളാണ് ഇലക്ട്രിക് കരുത്തിലേക്ക് മാറുന്നതില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ മഹീന്ദ്രയും ഈ കീഴ്‌വഴക്കം തെറ്റിക്കുന്നില്ല. മഹീന്ദ്രയുടെ കരുത്തന്‍ കോംപാക്ട് എസ്‌യുവിയായ എക്‌സ്‌യുവി300-നെ ഇലക്ട്രിക് കരുത്തിലേക്ക് മാറ്റുകയാണ്. 

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കകാര്‍ മഹീന്ദ്ര ആണെങ്കിലും രണ്ട് വാഹനങ്ങള്‍ പുറത്തിറങ്ങിയതോടെ ആ വാഹനനിര താത്കാലികമായി നിന്നുപോകുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് എക്‌സ്‌യുവി300 ഇലക്ട്രിക് എത്തുന്നതോടെ ഈ വാഹനനിര വീണ്ടും കരുത്താര്‍ജിക്കുമെന്നാണ് വിലയിരുത്തലുകള്‍.

എസ്‌യുവി മോഡലായ എക്‌സ്‌യുവി 500-ഉം ഇലക്ട്രിക്കിലേക്ക് മാറുന്നുണ്ടെന്നാണ് മഹീന്ദ്ര പുറത്തുവിട്ട ടീസര്‍ നല്‍കുന്ന സൂചന. മഹീന്ദ്രയുടെ സ്‌മോള്‍ എസ്‌യുവിയായ കെയുവി100 ഇലക്ട്രിക്ക് കരുത്തിലെത്തുമെന്ന് മഹീന്ദ്ര മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് മോഡലുകള്‍ക്കും 300 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

മഹീന്ദ്ര എക്‌സ്‌യുവി 300 ഇലക്ട്രിക്കിന് സ്റ്റാന്റേഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളുണ്ടാകുമെന്നാണ് സൂചന. കൊറിയന്‍ ബാറ്ററി നിര്‍മാതാക്കളായ എല്‍ജി ചെം എന്ന കമ്പനിയാണ് മഹീന്ദ്രയുടെ വാഹനങ്ങള്‍ക്കായി ബാറ്ററി നിര്‍മിക്കുന്നത്. 130 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 40 കിലോവാട്ട് ബാറ്ററിപാക്കാണ് എക്‌സ്‌യുവി 300-ല്‍ നല്‍കുന്നത്.

കെയുവി 100, എക്‌സ്‌യുവി 300 എന്നീ വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകളുടെ ഡിസൈനില്‍ കാര്യമായ മറ്റം വരുത്തുന്നില്ല. എന്നാല്‍, എക്‌സ്‌യുവി 500-ന്റെ പുതിയ ഡിസൈനിലുള്ള പതിപ്പിലായിരിക്കും ഇലക്ട്രിക് മോഡല്‍ ഒരുങ്ങുകയെന്നാണ് സൂചന. കെയുവി 100-ന്റെ ഇലക്ട്രിക് പതിപ്പില്‍ ഫാസ്റ്റ് ചാര്‍ജിങ്ങിനായി ഡിസി ചാര്‍ജറും നല്‍കുന്നുണ്ട്.

Content Highlights: Mahindra Introduce Three New Electric Vehicles In Delhi Auto Expo