ന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡലായ ഥാറിന്റെ ഓസ്‌ട്രേലിയന്‍ പ്രവേശനവും ഇത് തടയാന്‍ അമേരിക്കല്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലര്‍(എഫ്.സി.എ) നടത്തുന്ന നിയമ നടപടിക്കും തിരശീല വീഴുകയാണ്. നിലവില്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള ഥാര്‍ ഓസ്‌ട്രേലിയയില്‍ എത്തിക്കില്ലെന്ന് മഹീന്ദ്ര അറിയിച്ചു.

മഹീന്ദ്ര ഥാറിന്റെ ഡിസൈന്‍ ജീപ്പ് റാങ്ക്‌ളറിനെ കോപ്പിയടിച്ചതാണെന്നും അതുകൊണ്ട് തന്നെ ഈ വാഹനം ഓസ്‌ട്രേലിയയില്‍ ഇറക്കുന്നത് വിലക്കണമെന്നുമായിരുന്നു ഫിയറ്റ് ക്രൈസ്‌ലര്‍ ഫെഡറല്‍ കോര്‍ട്ട് ഓഫ് ഓസ്‌ട്രേലിയില്‍ സമര്‍പ്പിച്ച ഹര്‍ജി. എന്നാല്‍, നിലവില്‍ ഥാര്‍ ഓസ്‌ട്രേലിയയില്‍ എത്തില്ലെന്നും, അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ അത് എഫ്.സി.എയെ അറിയിക്കുമെന്നും മഹീന്ദ്ര ഉറപ്പ് നല്‍കി.

മഹീന്ദ്ര ഥാറിന് ഇന്ത്യയില്‍ വലിയ ഡിമാന്റാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഈ വാഹനം വിദേശ വിപണിയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതുകൊണ്ട് തന്നെ ഇത് അടിസ്ഥാന രഹിതമായ വിഷയമാണ്. ഥാര്‍ ഓസ്‌ട്രേലിയയില്‍ ഇറക്കാന്‍ പദ്ധതി ഇടുന്ന പക്ഷം 90 ദിവസം മുമ്പ് ഫിയറ്റ് ക്രൈസ്‌ലറിനെ വിവരം അറിയിക്കുമെന്നാണ് മഹീന്ദ്ര നല്‍കിയിട്ടുള്ള വിശദീകരണം. 

ഇതാദ്യമായല്ല മഹീന്ദ്രയും എഫ്.സി.എയും തമ്മിലുള്ള നിയമയുദ്ധം അരങ്ങേറുന്നത്. മഹീന്ദ്ര അമേരിക്കയില്‍ ഇറക്കിയിരുന്ന റോക്‌സര്‍ ഓഫ് റോഡ് എസ്.യു.വി. വിലക്കണമെന്നാവശ്യപ്പെട്ട് എഫ്.സി.എ. യു.എസ്. ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇത് മുന്‍തലമുറ ഥാറിനെ അടിസ്ഥാനമാക്കി എത്തിയ വാഹനമാണെന്നായിരുന്നു മഹീന്ദ്രയുടെ വാദം. 

2020 ഒക്ടോബര്‍ രണ്ടിനാണ് മഹീന്ദ്ര ഥാറിന്റെ പുതുതലമുറ മോഡല്‍ അവതരിപ്പിച്ചത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് ഥാര്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബി.എച്ച്പി പവറും 320 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബി.എച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ഇത് എത്തുന്നുണ്ട്.

Content Highlights: Mahindra Have No Plans For Launch Of New Thar In Australia