ന്ത്യന്‍ നിരത്തില്‍ ഇനി ഇന്തോ-അമേരിക്കന്‍ കൂട്ടുകെട്ടിലുള്ള വാഹനങ്ങള്‍ കുതിക്കും. ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പെടെയുള്ളവ വികസിപ്പിക്കുന്നതിനായി അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡും ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയും ധാരണയായി.  

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടായ്മയില്‍ കോംപാക്ട് എസ്.യുവി, ഇലക്ട്രിക് കാര്‍ എന്നിവയാണ് പുറത്തിറക്കുക. ഫോര്‍ഡിന്റെ പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്രയുടെ എന്‍ജിന്‍ ഘടിപ്പിച്ചുള്ള വാഹനമായിരിക്കും ഇന്ത്യന്‍ നിരത്തിലിറങ്ങുകയെന്നാണ് സൂചനകള്‍.

കണക്റ്റഡ് വെഹിക്കിള്‍ പ്രോജക്ട്‌സ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണം, കോംപാക്ട് എസ്‌യുവി, എസ്‌യുവി, തുടങ്ങിയ വാഹനങ്ങളുടെ നിര്‍മാണം എന്നിവയാണ് ഇരു കമ്പനികളും ചേര്‍ന്ന് നിര്‍വഹിക്കുന്നത്. 

അടുത്ത മാര്‍ച്ച് മാസത്തോടെയായിരിക്കും ഇരുകമ്പനികളുടെയും നേതൃത്വത്തില്‍ സംയുക്തമായി വാഹന നിര്‍മാണം ആരംഭിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണമാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. മഹീന്ദ്ര മുമ്പ് ഇലക്ട്രിക് വാഹനം പുറത്തിറക്കിയിരുന്നു.

ഇരു കമ്പനികളുടെയും കൂട്ടായ്മയില്‍ ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നിവയുടെ പുതുതലമുറ വാഹനങ്ങള്‍ പുറത്തിറക്കും. ഫോര്‍ഡ് പുറത്തിറക്കിയ ആസ്പയറിന്റെ ഇലക്ട്രിക് മോഡലും കമ്പനി പുറത്തിറക്കും. 

വാഹന ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഇലക്ട്രിക് കാറുകളുടെ നിര്‍മാണം. ടൊയോട്ട, മാരുതി തുടങ്ങിയ കമ്പനികള്‍ സംയുക്തമായി ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു.