ന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്നതില്‍ കൂടുതലും എസ്‌യുവി, കോംപാക്ട് എസ്‌യുവി ശ്രേണിയിലുള്ള വാഹനങ്ങളാണ്. ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവികളുടെ ഡിമാന്റ് ഉയര്‍ന്നുവരുന്നത് കണക്കിലെടുത്ത് കൂടുതല്‍ എസ്‌യുവികളും ഇലക്ട്രിക് കാറുകളും നിരത്തിലെത്തിക്കാന്‍ മഹീന്ദ്രയും-ഫോര്‍ഡും ഒരുമിക്കുന്നു.

ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതിനായി 2017 സെപ്റ്റംബറില്‍ തന്നെ ഇരു കമ്പനികളും തമ്മില്‍ ധാരണയായിരുന്നു. ഇരു കമ്പനികളും കൂട്ടായി നിര്‍മിക്കുന്ന എസ്‌യുവി ഉടന്‍ പുറത്തിറങ്ങുമെന്നും ചെറിയ ഇലക്ട്രിക് കാറുകളുടെ നിര്‍മാണം വൈകാതെ ആരംഭിക്കുമെന്നും ഫോര്‍ഡ് ഇന്ത്യയുടെ വക്താവ് അറിയിച്ചു. 

മഹീന്ദ്ര മുമ്പുതന്നെ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തിച്ചിട്ടുണ്ട്. എന്നാല്‍, ഫോര്‍ഡ്-മഹീന്ദ്ര കൂട്ടായ്മയുടെ മേല്‍വിലാസത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണ് ഇരു കമ്പനികളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫോര്‍ഡിന്റെ പുതിയ ആസ്പയര്‍ പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ഫോര്‍ഡ് ഇന്ത്യ പാര്‍ട്‌സ് ജനറല്‍ മാനേജര്‍ ആര്‍. കനകരാജ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷമതയുള്ള ആസ്പയറിനെ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.