ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെയും അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെയും കൂട്ടുകെട്ടില്‍ ഏഴ് വാഹനങ്ങള്‍ ഇന്ത്യയിലെത്തും. ഇതില്‍ മൂന്നെണ്ണം വൈകാതെയെത്തിയേക്കും. രണ്ട് കോംപാക്ട് എസ്‌യുവിയും ഒരു എംപിവിയുമായിരിക്കും ആദ്യഘട്ടത്തിലെ മൂന്ന് വാഹനങ്ങള്‍.
ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിനും മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ട് ഏറെ പ്രധാന്യം നല്‍കുന്നുണ്ട്. മഹീന്ദ്രയുടെ ബാഡ്ജിങ്ങില്‍ ഫോര്‍ഡ് ആസ്പയര്‍ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 2021-ഓടെയായിരിക്കും ഈ വാഹനം എത്തുകയെന്നും സൂചനയുണ്ട്.
കോംപാക്ട് എസ്‌യുവിയായിരിക്കും കൂട്ടുകെട്ടില്‍ ആദ്യമിറങ്ങുന്നത്. ഈ വാഹനം ഫോര്‍ഡിന്റെ ബാഡ്ജിങ്ങിലായിരിക്കുമെത്തുക. അതിനുപിന്നാലെ എക്‌സ്‌യുവി 500-നെ അടിസ്ഥാനമാക്കി മഹീന്ദ്ര ബാഡ്ജിങ്ങില്‍ എസ്‌യുവിയും പുറത്തിറക്കും. എന്നാല്‍, ഇത് അഞ്ച് സീറ്റാണോ, ഏഴ് സീറ്റാണോയെന്ന് വ്യക്തമല്ല.
എക്‌സ്‌യുവി 500-ന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുമെങ്കിലും തികച്ചും വേറിട്ട ഡിസൈനിലായിരിക്കും പുതിയ എസ്‌യുവി. ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ്, ജീപ്പ് കോംപസ് എന്നീ വാഹനങ്ങളുമായി മത്സരിക്കാനായിരിക്കും ഈ മോഡല്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
കോംപാക്ട് എസ്‌യുവിക്ക് അടിസ്ഥാനമൊരുക്കുന്നത് എക്‌സ്‌യുവി 300-ലെ എക്‌സ്100 പ്ലാറ്റ്‌ഫോമായിരിക്കും. ഫോര്‍ഡിന്റെ ബാഡ്ജിങ്ങിലെത്തുന്ന ഈ മോഡലിന് മഹീന്ദ്രയുടെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളായിരിക്കും കരുത്തേകുകയെന്നും സൂചനയുണ്ട്.
Content Highlights: Mahindra-Ford Joint Venture Introduce 3 New Models Soon