കൊറോണ ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഹനങ്ങളുടെ വാറണ്ടിയും സൗജന്യം സര്‍വീസും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് ഉപയോക്താക്കള്‍ക്ക് മഹീന്ദ്രയുടെ ഉറപ്പ്. ലോക്ക് ഡൗണ്‍ കാലത്ത് വാറണ്ടി കാലാവധി പുതിക്കാന്‍ സാധിക്കാത്തവര്‍ക്കും സര്‍വീസ് നഷ്ടപ്പെടുന്നവര്‍ക്കും ഇതിനുള്ള അവസരം ഒരുക്കുമെന്ന് മഹീന്ദ്ര അറിയിച്ചു.
രാജ്യം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്. ഇതിനായി മഹീന്ദ്രയുടെ വിത്ത് യു ഹമേശാ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ സേവനം ഉറപ്പാക്കും. വാഹനത്തെ സംബന്ധിച്ചുള്ള ആശങ്കകളും മറ്റും ഇതുവഴി പങ്കുവയ്ക്കാമെന്നുമാണ് മഹീന്ദ്ര ഉറപ്പുനല്‍കുന്നത്.
ഇതിനുപുറമെ, മഹീന്ദ്രയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ഇ-മെയിലിലൂടെയും ഉപയോക്താക്കള്‍ക്ക് മഹീന്ദ്രയിലെ ജീവനക്കാരുമായി സംവദിക്കാനുള്ള അവസരം കമ്പനി ഒരുക്കുന്നുണ്ട്. ഇതുവഴി വാഹനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റും മഹീന്ദ്രയുമായി പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്.
രാജ്യത്താകമാനം പ്രഖ്യപിച്ചിട്ടുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്ലാന്റുകളും ഡീഷര്‍ഷിപ്പുകളും അടച്ചിരിക്കുകയാണെങ്കിലും ഉപയോക്താക്കള്‍ക്ക് 24 മണിക്കൂര്‍ സേവനം മഹീന്ദ്ര ഉറപ്പാക്കുന്നുണ്ട്. ഇതിനായി കമ്പനിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ നീയന്ത്രിക്കുന്നുണ്ടെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.
Content Highlights: Mahindra Ensure Warranty and 24 Hours Costumer Service During Corona Lock Down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..