ഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഒരു പ്രഖ്യാപനം നടത്തിയത്. ലോക്ക് ഡൗൺ മൂലം അടച്ചിട്ട വാഹന നിർമാണ ഫാക്ടറികളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാമെന്നും മഹീന്ദ്ര ഗ്രൂപ്പ് റിസോര്‍ട്ടുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാക്കാമെന്നും. ഇതില്‍ വെന്റിലേറ്റര്‍ നിര്‍മാണമെന്ന വാക്ക് മഹീന്ദ്ര പാലിച്ചിരിക്കുകയാണ്. 

മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാര്‍ 48 മണിക്കൂര്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ്  വെന്റിലേറ്ററിന്റെ മാതൃക തയാറാക്കിയിരിക്കുകയാണ്. മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അടക്കം ഇക്കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മഹീന്ദ്രയില്‍ നിര്‍മിച്ച വെന്റിലേറ്ററിന്റെ നിര്‍മാണ രീതി ഇത് വികസിപ്പിച്ചെടുത്ത ആളുകള്‍ തന്നെ ഈ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ നിന്നും വെന്റിലേറ്ററിന്റെ പ്രവര്‍ത്തനങ്ങളും മനസിലാക്കിയും മറ്റ് വെന്റിലേറ്റര്‍ മാതൃകകള്‍ പരിശോധിച്ചുമാണ് ഈ വെന്റിലേറ്റര്‍ മാതൃക ഒരുക്കിയിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. 

നിങ്ങളെ കുറിച്ച് ഓര്‍ത്ത് വളരെ അധികം അഭിമാനിക്കുന്നു. ഉറക്കം പോലും വേണ്ടെന്നുവെച്ച് 48 മണിക്കൂറുകള്‍ ഫാക്ടറിയില്‍ തന്നെ വെന്റിലേറ്റര്‍ നിര്‍മാണത്തില്‍ മുഴുകിയത് നിങ്ങളുടെ മനുഷ്യത്വത്തിന്റെ തെളിവാണ്. വെന്റിലേറ്ററിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കാള്‍ നമ്മള്‍ വിദഗ്ധ ഉപദേശം തേടുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

Content Highlights: Mahindra Developed Ventilator Model Within 48 Hours