നിരത്തിലെത്തിയത് 14,000 വാഹനങ്ങള്‍, ബുക്കിങ്ങ് ഒരുലക്ഷം; വമ്പന്‍ കുതിപ്പുമായി മഹീന്ദ്ര XUV700


ഈ വാഹനത്തിന് ഇതിനോടകം ഒരു ലക്ഷത്തിലധികം ബുക്കിങ്ങ് ലഭിച്ചിട്ടുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

മഹീന്ദ്ര XUV700 | Photo: Mahindra

ന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്ന് ഏറ്റവുമൊടുവില്‍ വിപണിയിലെത്തിയ വാഹനമാണ് XUV700 എന്ന എസ്.യു.വി. കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് ചിപ്പുക്ഷാമം, വിതരണത്തിലെ കാലതാമസം തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലും ഈ വാഹനത്തിന്റെ 14,000 യൂണിറ്റ് ഇതിനോടകം തന്നെ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചതായി മഹീന്ദ്ര അറിയിച്ചു. XUV700 വിപണിയില്‍ അവതരിപ്പിച്ച് 90 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

Car essentials, parts and accessories, buy online at great prices | ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

2022 ജനുവരി വരെയുള്ള കണക്ക് അനുസരിച്ചാണ് 14,000 വാഹനങ്ങളുടെ വിതരണം പൂര്‍ത്തിയാക്കിയതായി അറിയിച്ചിട്ടുള്ളത്. അതേസമയം, ഈ വാഹനത്തിന് ഇതിനോടകം ഒരു ലക്ഷത്തിലധികം ബുക്കിങ്ങ് ലഭിച്ചിട്ടുണ്ടെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കുന്ന എസ്.യു.വി. എന്ന ഖ്യാതി ഇനി മഹീന്ദ്ര XUV700-ന് സ്വന്തമാണെന്നും നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ ഏഴിനാണ് XUV700-ന്റെ ബുക്കിങ്ങ് ആരംഭിച്ചത്.

Mahindra XUV700

ആദ്യമായി വാഹനം വാങ്ങുന്നവരെ ആകര്‍ഷിക്കാനും മഹീന്ദ്രയുടെ ഈ എസ്.യു.വിക്ക് സാധിച്ചിട്ടുണ്ടെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. XUV700-ന്റെ പെട്രോള്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്നാണ് മഹീന്ദ്ര പറയുന്നത്. അതേസമയം, ബുക്കിങ്ങ് ഉയര്‍ന്നതോടെ ഉയര്‍ന്ന വേരിയന്റിന് 12 മാസവും മറ്റ് വേരിയന്റുകള്‍ക്കും ആറ് മുതല്‍ പത്ത് മാസം വരെയും കാത്തിരിപ്പാണ് ഉപയോക്താക്കള്‍ക്ക് വരുന്നത്.

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. MX-ന് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വകഭേദമായ AX7 ലക്ഷ്വറിക്ക് 21.29 ലക്ഷം രൂപയാണ് എക്സ്ഷോറും വില. അതേസമയം, MX ഡീസലിന് 12.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പതിപ്പായ AX7 ലക്ഷ്വറി ഓള്‍ വീല്‍ ഡ്രൈവ് മോഡലിന് 22.89 ലക്ഷം രൂപയും എക്സ്ഷോറും വിലയാക്കിയിട്ടുണ്ട്.

Mahindra XUV700

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

Content highlights: Mahindra Delivers on Its Commitment of 14000 XUV700s in less than 90 days, Mahindra XUV700

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented