ന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് വില കൂടുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

വിവിധ വേരിയന്റുകള്‍ക്ക് അനുസരിച്ച് 0.5 ശതമാനം മുതല്‍ 2.7 ശതമാനം വരെയാണ് വില വര്‍ധിക്കുന്നത്. പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് പുറമെ, ചെറിയ വാണിജ്യ വാഹനങ്ങള്‍ക്കും വില ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

പാസഞ്ചര്‍ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും 5,000 രൂപ മുതല്‍ 73,000 രൂപ വരെയാണ് വില കൂടുന്നത്. കെയുവി 100 മുതല്‍ ആള്‍ട്ടുറാസ് ജി4 വരെയാണ് ഇന്ത്യയിലെ മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങള്‍.

വാഹനങ്ങളുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും വാഹന വിപണിയിലുമുണ്ടായ മാറ്റങ്ങളുമാണ് വില ഉയര്‍ത്താന്‍ നിര്‍ബന്ധിതമാക്കിയതെന്ന് മഹീന്ദ്ര അറിയിച്ചു.

മഹീന്ദ്ര അടുത്തിടെ നിരത്തിലെത്തിച്ച മരാസോ, എക്‌സ്.യു.വി. 300, അള്‍ട്ടുറാസ് ജി4 എന്നീ വാഹനങ്ങളുടെ വിലയിലും വര്‍ധനവുണ്ടാകും. കൂടാതെ മഹീന്ദ്ര സുപ്രോ, ജീത്തോ എന്നീ വാണിജ്യ വാഹനങ്ങളും വില വര്‍ധനവില്‍ പെടുന്നുണ്ട്.

Content Highlights: Mahindra Cars To Get Expensive From April 1