ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയുടെ എസ്‌യുവി മോഡലായ ബൊലേറോയുടെ മുഖം മിനുക്കിയ പതിപ്പ് അവതരിപ്പിച്ചു. ഏറ്റവും പുതിയ ഡിസൈനിലും ബിഎസ്-6 എന്‍ജിനിലുമെത്തുന്ന ഈ എസ്‌യുവിക്ക് 7.76 ലക്ഷം രൂപ മുതല്‍ 8.78 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
ബി4, ബി6, ബി6(ഒ) എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ബൊലേറൊ എത്തുന്നത്. അടിസ്ഥാന വേരിയന്റായ ബി4-ന് 7.76 ലക്ഷം, മിഡില്‍ വേരിയന്റിന് 8.42 ലക്ഷം, ഉയര്‍ന്ന വേരിയന്റായ ബി6-ന് 8.78 ലക്ഷം എന്നിങ്ങനെയാണ് വില. മുമ്പ് നാല് വേരിയന്റുകളാണ് ബൊലേറൊയിക്ക് ഉണ്ടായിരുന്നത്.
മുന്‍ മോഡലുകള്‍ക്ക് നല്‍കിയിരുന്ന ഗൗരവക്കാരന്‍ എന്ന വിശേഷണം കൈമോശം വരുന്ന ഡിസൈനിലാണ് പുതിയ ബൊലേറൊയിലുള്ളത്. എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പുതിയ ഹെഡ്‌ലാമ്പ് ക്രോമിയം പതിച്ച ഗ്രില്ലുകള്‍, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, ഹണി കോംമ്പ് എയര്‍ഡാം, പുതിയ ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്ത് നല്‍കിയിട്ടുള്ളത്.
പുതിയ ഡിസൈനിലുള്ള സ്റ്റിയറിങ്ങ് വീല്‍ നല്‍കിയതൊഴിച്ചാല്‍ ഇന്റീരിയറില്‍ കാര്യമായ മറ്റം വരുത്തിയിട്ടില്ല. അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം. റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ അടിസ്ഥാന മോഡലില്‍ മുതല്‍ നല്‍കും.
ബിഎസ്6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ എംഹോക്ക്75 എന്‍ജിനാണ് ഈ വാഹനം എത്തുന്നത്. ഇത് 75 ബിഎച്ച്പി പവറും 210 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലെത്തുന്ന ഈ വാഹനത്ത് 17 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പുനല്‍കുന്നുണ്ട്.
Content Highlights: Mahindra Bolero BS6 Model Launched