ഇന്ത്യയിലെ ഏറ്റവും വലിയ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര എസ്യുവി നിരയിലെ എല്ലാ വാഹനങ്ങള്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ഒരുക്കുന്നു. പ്രീമിയം എസ്യുവിയായ ആള്‍ട്ടുറാസ് മുതല്‍ സ്മോള്‍ എസ്യുവിയായ കെയുവി 100 NXT വരെയുള്ള വാഹനങ്ങള്‍ക്ക് 3.05 ലക്ഷം രൂപ വരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണറിനോടും ഫോര്‍ഡ് എന്‍ഡേവറിനോടും മത്സരിക്കുന്ന മഹീന്ദ്രയുടെ പ്രീമിയം എസ്യുവിയായ ആള്ട്ടുറാസിനാണ് ഏറ്റവുമധികം ആനുകൂല്യം ഒരുക്കിയിരിക്കുന്നത്. 2.40 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് 15,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉള്‍പ്പെടെ 3.05 ലക്ഷം രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മഹീന്ദ്രയുടെ കോംപാക്ട് എസ്യുവി മോഡലായ XUV300-ന് 64,500 രൂപയുടെ ഓഫറാണ് ഒരുക്കിയിട്ടുള്ളത്. 30,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 25,000 രൂപ എക്സ്ചേഞ്ച് ബോണസും 4500 രൂപ കോര്‍പറേറ്റ് ഡിസ്കൗണ്ടും 5000 രൂപയുടെ മറ്റ് ആനുകൂല്യങ്ങളുമാണ് ഈ വാഹനത്തിന് നല്‍കിയിട്ടുള്ളത്.
മഹീന്ദ്രയുടെ മറ്റ് എസ്യുവി മോഡലുകളായ XUV500, സ്കോര്‍പിയോ തുടങ്ങിയ മോഡലുകള്‍ക്കും മികച്ച ആനുകൂല്യം ഒരുക്കുന്നുണ്ട്. 30000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ഉള്‍പ്പെടെ XUV500- ന് 39000 രൂപയുടെ ഓഫറും, 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് സഹിതം സ്കോര്പിയോയിക്ക് 60,000 രൂപയുടെ ഓഫറുമാണ് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുള്ളത്.
മഹീന്ദ്രയുടെ കുഞ്ഞന്‍ എസ്യുവിയായ കെയുവി100NXT-ക്ക് 62,055 രൂപയുടെ ആനുകൂല്യങ്ങളാണ് മഹീന്ദ്ര ഉറപ്പുനല്‍കുന്നത്. 33,055 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 4000 രൂപയുടെ കോര്‍പറേറ്റ് ഓഫറും ഇതില്‍ പെടും. ഏറ്റവും കുറവ് ആനുകൂല്യം നല്‍കുന്നത് ബൊലേറോയിക്കാണ്. 10,000 രൂപയുടെ ഓഫറാണ് ഈ വാഹനത്തിന് നല്‍കുന്നത്.
Content Highlights: Mahindra Announce Offer Up To 3.0 Lakh For SUVs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..