ജനപ്രിയ മോഡലുകള്‍ക്ക് സ്വപ്നതുല്യമായ ആനുകൂല്യങ്ങളൊരുക്കി ഇന്ത്യയുടെ സ്വന്തം വാഹനനിര്‍മാതാക്കളായ മഹീന്ദ്ര. മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4, എക്സ്യുവി500, സ്കോര്‍പിയോ, ബൊലേറൊ, എക്സ്യുവി300, കെയുവി100 തുടങ്ങിയ മോഡലുകളുടെ ബിഎസ്-6 എന്ജിന് പതിപ്പുകള്‍ക്കാണ് ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്.
മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4-നാണ് ഏറ്റവുമധികം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2.40 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 50000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമുള്പ്പെടെ 3.05 ലക്ഷം രൂപയുടെ മൊത്ത ആനുകൂല്യമാണ് ഈ വാഹനത്തിന് നല്‍കുന്നത്. 28.69 ലക്ഷം രൂപ മുതല്‍ 31.6 ലക്ഷം രൂപ വരെയാണ് ആള്‍ട്ടുറാസിന്റെ വില.
അടുത്തിടെ അവതരിപ്പിച്ച മഹീന്ദ്രയുടെ എസ്യുവി മോഡലായ എക്സ്യുവി 500-ന് 49,000 രൂപയുടെ ഓഫറാണ് നല്‍കുന്നത്. നാല് വേരിയന്റുകളിലെത്തുന്ന ഈ വാഹനത്തിന് 13.20 ലക്ഷം മുതല്‍ 17.70 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ബിഎസ്-6 എന്ജിന് സ്കോര്പിയോയിക്ക് 35,000 രൂപയുടെ ഓഫറാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.
എസ്യുവി മോഡലായ ബൊലേറോയിക്കാണ് ഏറ്റവും കുറഞ്ഞ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 14,000 രൂപയുടെ ക്യാഷ് ഓഫറാണ് ഈ എസ്യുവിക്ക് നല്‍കുന്നത്. ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറി അടുത്തിടെ അവതരിപ്പിച്ച ബൊലേറോയിക്ക് 7.98 ലക്ഷം രൂപ മുതല്‍ 8.99 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
മഹീന്ദ്രയുടെ കോംപാക്ട് എസ്യുവി മോഡലായ എക്സ്യുവി 300-ന് 69,500 രൂപ വരെയുള്ള ആനുകൂല്യമാണ് കമ്പനി ഉറപ്പുനല്‍കുന്നത്. അതേസമയം, മഹീന്ദ്രയുടെ മിനി എസ്യുവി മോഡലായ കെയുവി 100 എന്‍എക്സ്ടിയുടെ പെട്രോള്‍ പതിപ്പിന് 70,800 രൂപ വരെയുള്ള ഓഫറുകളും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Source: Autocar India
Content Highlights: Mahindra Announce Huge Offer For Its BS6 Model SUVs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..