മഹീന്ദ്ര ആൾട്ടുറാസ് ജി4 | Photo: Auto.mahindra.com
ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4 ഉത്പാദനം നിര്‍ത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മഹീന്ദ്രയും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ സാങ്യോങ്ങ് തമ്മിലുള്ള സഹകരണം അവസാനിപ്പിച്ചതോടെയാണ് ഈ വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതെന്നാണ് സൂചന.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് മഹീന്ദ്രയുടെ ചകാന് പ്ലാന്റില്‍ നിര്‍മിച്ചാണ് ആള്‍ട്ടുറാസ് ജി4 ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍, ഇനി കുറച്ച് യൂണിറ്റുകള്‍ നിര്‍മിക്കാനുള്ള ഉത്പന്നങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും ഇതിനുശേഷം ഉത്പാദനം നിര്ത്തിയേക്കുമെന്നുമാണ് ഓട്ടോമൊബൈല്‍ ന്യൂസ് പോര്‍ട്ടലായ ടീം ബി.എച്ച്.പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2019-ന്റെ പകുതിയോടെയാണ് മഹീന്ദ്ര പ്രീമിയം എസ്.യു.വിയായ ആള്‍ട്ടുറാസ് ജി4 ഇന്ത്യയില്‍ അവതിപ്പിച്ചത്. ഫോര്‍ഡ് എന്‍ഡേവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് ശക്തനായ എതിരാളിയായിരുന്ന ഈ വാഹനം പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡമനുസരിച്ച് 2020 ഏപ്രിലില്‍ ബി.എസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറുകയും ചെയ്തിരുന്നു.
ബി.എസ്-6 നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര ആള്‍ട്ടുറാസ് ജി4-ന് കരുത്തേകുന്നത്. ഈ എന്ജിന് 181 പി.എസ് പവറും 420 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മെഴ്സിഡസില്‍ നിന്നെടുത്ത ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്സ്മിഷന്. ടൂ വീല്‍, ഫോര്‍ വീല്‍ എന്നീ ഡ്രൈവ് മോഡുകളും ഈ വാഹനത്തില്‍ ഒരുക്കുന്നുണ്ട്.
സാങ്യോങ്ങ് ആഗോളതലത്തില്‍ അവതരിപ്പിച്ചുള്ള റെക്സ്റ്റണ്‍ എസ്.യു.വിയുടെ മഹീന്ദ്ര പതിപ്പായാണ് ആള്‍ട്ടുറാസ് ജി4 ഇന്ത്യയില്‍ എത്തിയത്. അതുകൊണ്ടുതന്നെ ഉയര്‍ന്ന സുരക്ഷ സംവിധാനങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ഒമ്പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയാണ് സുരക്ഷ ഒരുക്കുന്നത്.
Source: Team BHP
Content Highlighst: Mahindra Alturas G4 Might Be Discontinued In Inda
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..