ന്ത്യയുടെ പ്രീമിയം എസ്‌യുവി ശ്രേണിയില്‍ ഇനി ത്രികോണ മത്സരം. ഫോര്‍ച്യൂണര്‍, എന്‍ഡേവര്‍ എന്നിവയോടെ മത്സരിക്കാന്‍ മഹീന്ദ്രയുടെ പുതിയ ആള്‍ട്ടുറാസ് ജി 4 അവതരിപ്പിച്ചു. 26.95 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 

ഗ്ലോബല്‍ സ്പെക്ക് സാങ്യോങ് റെക്സ്റ്റണിന്റെ രണ്ടാംതലമുറ മോഡലായി ഇന്ത്യയിലെത്തിയ ആള്‍ട്ടുറാസ് ഡിസൈനിലും കരുത്തിലും ഒട്ടും പിന്നാക്കം പോയിട്ടില്ല. മുന്നിലെ ഗ്രില്ലില്‍ തുടങ്ങി വാഹനത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളും പ്രകടമാണ്.

മഹീന്ദ്രയുടെ സ്വന്തം ഡിസൈനിലുള്ള ക്രോം ഫിനീഷ്ഡ് വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, സാങ്‌യോങ് ലോഗോയുടെ സ്ഥാനത്ത് മഹീന്ദ്രയുടെ ലോഗോ സ്ഥാനമുറപ്പിച്ചതുമാണ് മുന്നിലെ പ്രധാന മാറ്റം. ഇതിന് പുറമെ, എല്‍ഇഡി ഹെഡ്‌ലൈറ്റും ഇതിനൊപ്പവും ബമ്പറിലും നല്‍കിയിട്ടുള്ള രണ്ട് ഡിആര്‍എല്ലും ആള്‍ട്ടുറാസിന്റെ സവിശേഷതയാണ്. 

Alturas G4

18 ഇഞ്ച് വലിപ്പമുള്ള 5 സ്‌പോക്ക് അലോയി വീലുകളും വലിയ റൂഫ് റെയിലും, ബാക്ക് സ്‌പോയിലറും എല്‍ഇഡി ടെയ്ല്‍ലാമ്പും ഓള്‍ട്ടുറാസിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറയാണ് ഈ എസ്‌യുവിയിലുള്ളത്. നാപ്പ ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും ഡോര്‍ പാനലുകളും സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എഴ് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് അകത്തെ പ്രധാന പ്രത്യേകതകള്‍.

സുരക്ഷയുടെ കാര്യത്തില്‍ വളരെ കരുത്തനാണ് ആള്‍ട്ടുറാസ്. ഒമ്പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയാണ് സുരക്ഷ ഒരുക്കുന്നത്. 

Alturas

2.2 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ആള്‍ടുറാസ് ജി4-ന് കരുത്തേകുക. 178 ബിഎച്ച്പി പവറും 420 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നല്‍കുക. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വകഭേദങ്ങളിലും ഈ വാഹനം എത്തുന്നുണ്ട്.

2WD, 4WD എന്നീ രണ്ട് വകഭേദങ്ങളിലാണ്  ആള്‍ട്ടുറാസ് ജി4 പുറത്തിറക്കുന്നത്. 2WD മോഡലിന് 26.95 ലക്ഷം രൂപയും  4WD മോഡലിന് 29.95 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

Content Highlights: Mahindra Alturas G4 Launched In India