ന്ത്യയിലെ പ്രീമിയം എസ്‌യുവി നിരയിലേക്ക് മഹീന്ദ്ര എത്തിച്ച വാഹനമായിരുന്നു ആള്‍ട്ടുറാസ് ജി4. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നീ വാഹനങ്ങള്‍ക്ക് ശക്തമായ മത്സരം സമ്മാനിച്ച ആള്‍ട്ടുറാസിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ ഉടനെത്തും. വരവ് വിളംമ്പരം ചെയ്തുള്ള ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടിട്ടുണ്ട്.

ഇത്തവണ ഡിസൈനില്‍ കൈവയ്ക്കാതെ എന്‍ജിന്‍ മാത്രം മാറ്റം വരുത്തിയാണ് ആള്‍ട്ടുറാസ് ജി4 എത്തുന്നത്. ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 181 പിഎസ് പവറും 420 എന്‍എം ടോര്‍ക്കുമേകും. മെഴ്‌സിഡസില്‍ നിന്നെടുത്ത ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍. 

ഗ്ലോബല്‍ സ്‌പെക്ക് സാങ്യോങ് റെക്സ്റ്റണിന്റെ മഹീന്ദ്ര പതിപ്പാണ് ആള്‍ട്ടൂറാസ് ജി4. അതുകൊണ്ടുതന്നെ ഈ വാഹനത്തിന്റെ ഡിസൈനിലും മറ്റും ആഗോള നിലവാരം പുലര്‍ത്തിയിട്ടുണ്ട്. ക്രോം ഫിനീഷ്ഡ് വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റും ഇതിനൊപ്പവും ബമ്പറിലും നല്‍കിയിട്ടുള്ള രണ്ട് ഡിആര്‍എല്ലും ആള്‍ട്ടുറാസിന്റെ സവിശേഷതയാണ്. 

ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറയാണ് ഈ എസ്‌യുവിയിലുള്ളത്. നാപ്പ ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും ഡോര്‍ പാനലുകളും സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എഴ് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് അകത്തെ പ്രധാന പ്രത്യേകതകള്‍.

സുരക്ഷയുടെ കാര്യത്തില്‍ വളരെ കരുത്തനാണ് ആള്‍ട്ടുറാസ്. ഒമ്പത് എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയാണ് സുരക്ഷ ഒരുക്കുന്നത്. 2WD, 4WD എന്നീ രണ്ട് വകഭേദങ്ങളിലാണ് ആള്‍ട്ടുറാസ് ജി4 പുറത്തിറക്കുന്നത്. 

Content Highlights: Mahindra Alturas G4 BS6 Engine Model Set To Launch