ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര യു.കെയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന നിര്‍ത്താനൊരുങ്ങുന്നു. ടൂ ഡോര്‍ ഇലക്ട്രിക് കാര്‍ e2o കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മഹീന്ദ്ര യു.കെയില്‍ പുറത്തിറക്കിയത്. എന്നാല്‍ നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ അടക്കി വാഴുന്ന യൂറോപ്യന്‍ നിരത്തില്‍ ഒരു വിധത്തിലും ക്ലച്ച് പിടിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചില്ല. ബ്രക്സിറ്റ് ഫലത്തിന് ശേഷം വില്‍പ്പന ഗണ്യമായി കുറഞ്ഞതോടെയാണ് യു.കെയിലെ കളിക്കളം വിടാന്‍ മഹീന്ദ്ര തീരുമാനിച്ചത്.
ഇലക്ട്രിക് e20 മോഡലിന്റെ രണ്ട് പതിപ്പുകളാണ് യു.കെ വിപണികളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവതരിപ്പിച്ചിരുന്നത്. e20 ബേസ് വേരിയന്റ് സിറ്റിക്ക് 12,995 പൗണ്ടും (10.72 ലക്ഷം രൂപ) ടോപ് സ്പെക്കിന് 15,995 പൗണ്ടുമായിരുന്നു (13.20 ലക്ഷം രൂപ) വിപണി വില. നിലവില്‍ അവശേഷിക്കുന്ന എല്ലാ ഓര്‍ഡറുകളും പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന ഗണത്തില്‍ മാതൃരാജ്യമായ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനി കമ്പനി ലക്ഷ്യമിടുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..