ഐ.ഐ.ടി. മദ്രാസ് സ്റ്റുഡന്റ്സ് റാഫ്റ്റർ ഫോർമുല റേസിങ് ടീം നിർമിച്ച വൈദ്യുതകാറിനൊപ്പം മലയാളി വിദ്യാർഥികളായ എൻ. ഹർഷൻ, ആർ. ദേവരഥ്, അദിത് പി. നായർ എന്നിവർ.
ഫോര്‍മുല റേസിങ് ചാമ്പ്യന്‍ഷിപ്പിനായി മദ്രാസ് ഐ.ഐ.ടി. വിദ്യാര്‍ഥികള്‍ രൂപകല്പനചെയ്ത വൈദ്യുത കാര്‍ തിങ്കളാഴ്ച പുറത്തിറക്കി. പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന റേസിങ് കാറുകളെക്കാള്‍ ക്ഷമതയുള്ള പുതിയ വാഹനം ഇന്ത്യയിലും പുറത്തും നടക്കുന്ന ഫോര്‍മുല സ്റ്റുഡന്റ്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഉപയോഗിക്കും.
വിവിധ പഠനശാഖകളില്നിന്നുള്ള 45 വിദ്യാര്‍ഥികളടങ്ങിയ ഐ.ഐ.ടി. മദ്രാസ് സ്റ്റുഡന്റ്സ് റാഫ്റ്റര്‍ ഫോര്‍മുല റേസിങ് ടീം ആണ് ആര്.എഫ്.ആര്. 23 എന്നുപേരിട്ട വാഹനം നിര്‍മിച്ചത്. കാര്‍ത്തിക് കരുമാഞ്ചിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എന്‍. ഹര്ഷന്, ആര്. ദേവരഥ്, അദിത് പി. നായര്‍, എസ്.ജെ. ശ്രീദര്‍ശ് എന്നീ മലയാളികളുമുണ്ട്.
ജനുവരിയില്‍ കോയമ്പത്തൂരില്‍ നടക്കുന്ന ഫോര്‍മുല ഭാരത് 2023 റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ആര്.ആര്.എഫ്. 23 പങ്കെടുക്കുന്നുണ്ട്. അടുത്ത ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന പ്രശസ്തമായ ഫോര്‍മുല സ്റ്റുഡന്റ്സ് ജര്‍മനിയില്‍ പങ്കെടുക്കാനും സംഘം പദ്ധതിയിടുന്നുണ്ട്. പ്രായോഗികവും സുരക്ഷിതവും ഇന്ധനക്ഷമതയുള്ളതുമായ വൈദ്യുത വാഹനങ്ങളുടെ നിര്‍മാണത്തിന് തങ്ങളുടെ ഗവേഷണം മുതല്‍ക്കൂട്ടാവുമെന്ന് റാഫ്റ്റര്‍ സംഘത്തലവന് കാര്‍ത്തിക് കരുമാഞ്ചി പറഞ്ഞു.
2025-ഓടെ ഡ്രൈവറില്ലാതെ ഓടുന്ന കാര്‍ പുറത്തിറക്കുകയാണ് അടുത്ത ലക്ഷ്യം. ആഗോള വൈദ്യുതവാഹന വിപണി ഇപ്പോഴും ശൈശവ ദിശയിലാണെന്നും ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് അനന്ത സാധ്യതകളുണ്ടെന്നും കാര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ മദ്രാസ് ഐ.ഐ.ടി. ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി പറഞ്ഞു.
Content Highlights: Madras IIT students develop electric super car for formula racing champion, Racing car
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..