ഇടിപരീക്ഷയില്‍ ഫൈവ് സ്റ്റാര്‍; ഡബിള്‍ സ്‌ട്രോങ്ങാണ് മെയ്ഡ് ഇന്‍ ഇന്ത്യ വെര്‍ട്യൂസ്


മുതിര്‍ന്നവരുടെ സുരക്ഷയില്‍ 92.35 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 91.84 ശതമാനവും പോയന്റ് നേടിയാണ് ഉയര്‍ന്ന റേറ്റിങ്ങ് ഈ വാഹനം സ്വന്തമാക്കിയത്.

ഫോക്‌സ്‌വാഗൺ വെർട്യൂസ് ക്രാഷ് ടെസ്റ്റ് | Photo: LatinNCAP

മൈലേജ്, റീസെയില്‍ വാല്യു എന്നിവയ്ക്ക് പുറമെ, ഇന്ത്യയിലെ ഉപയോക്താക്കള്‍ വാഹനങ്ങളുടെ സുരക്ഷയ്ക്കും കൂടുതല്‍ പ്രധാന്യം നല്‍കി തുടങ്ങിയിട്ടുണ്ട്. അതിന്റെ തെളിവാണ് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ ഗ്ലോബല്‍, ആസിയാന്‍, ലാറ്റിന്‍ തുടങ്ങിയ എന്‍ക്യാപ് ക്രാഷ് ടെസ്റ്റുകളില്‍ ഉയര്‍ന്ന റാങ്കിങ്ങ് സ്വന്തമാക്കുന്നത്. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ വാഹനങ്ങള്‍ ഉയര്‍ന്ന റേറ്റിങ്ങ് സ്വന്തമാക്കിയതിനൊപ്പം ഇന്ത്യയില്‍ നിര്‍മിക്കുന്ന മറ്റ് വാഹനങ്ങളും ഈ നേട്ടമുണ്ടാക്കുന്നുണ്ട്.

ഉയര്‍ന്ന സുരക്ഷയൊരുക്കുന്ന ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളുടെ പട്ടികയില്‍ ഏറ്റവുമൊടുവില്‍ പേര് ചേര്‍ക്കപ്പെട്ടത് ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ എത്തിച്ചിട്ടുള്ള വെര്‍ട്യൂസാണ്. ലാറ്റിന്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റിലാണ് ഇന്ത്യയില്‍ നിര്‍മിച്ച ഫോക്‌സ്‌വാഗണ്‍ വെര്‍ട്യൂസ് സെഡാന്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി സുരക്ഷ ഉറപ്പിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഈ വാഹനം ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

മുതിര്‍ന്നവരുടെ സുരക്ഷയില്‍ 92.35 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 91.84 ശതമാനവും പോയന്റ് നേടിയാണ് ഉയര്‍ന്ന റേറ്റിങ്ങ് ഈ വാഹനം സ്വന്തമാക്കിയത്. ഫ്രെണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട്, സൈഡ് പോള്‍ ഇംപാക്ട്, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ പരീക്ഷണങ്ങളാണ് സുരക്ഷ ഉറപ്പിക്കുന്നതിനായി ഈ വാഹനത്തില്‍ നടത്തിയത്. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 53.09 ശതമാനം മാര്‍ക്കാണ് വെര്‍ട്യൂസ് സെഡാന്‍ നേടിയിരിക്കുന്നത്.

ഡ്രൈവറിന്റെയും യാത്രക്കാരുടെയും തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങള്‍ക്ക് മികച്ച സുരക്ഷയാണ് ഇടിപരീക്ഷയില്‍ ഉറപ്പാക്കിയത്. അതേസമയം, അപകട സമയത്ത് ഡ്രൈവറിന്റെ നെഞ്ചിന് ഭേദപ്പെട്ട സുരക്ഷയും യാത്രക്കാരുടേതില്‍ മികച്ച സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. വെര്‍ട്യൂസിന് അടിസ്ഥാനമൊരുക്കുന്ന MQB-AO IN പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള മറ്റൊരു വാഹനമാണ് ടൈഗൂണ്‍. ഈ വാഹനം ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരുന്നു.

രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് വെര്‍ട്യൂസ് എത്തിയിട്ടുള്ളത്. 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ, 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ എന്‍ജിനുമാണ് ഇവ. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം ഒന്‍പത് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.

Content Highlights: Made in India Volkswagen Virtus Crash test, Virtus achieve five star rating in Latin NCAP Crash Test


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented