കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള വജ്ര മേസ് ടെലെ ഷോയിൽ പ്രദർശിപ്പിച്ച വിദേശ-സ്വദേശ ആഡംബര കാറുകൾ.
കോതമംഗലം എം.എ. എന്‍ജിനീയറിങ് കോളേജ് വജ്ര മേസ് പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ ടെലെ പ്രദര്‍ശനത്തില്‍ വിദ്യാര്‍ഥികളുടെ വന്‍തിരക്ക്. ഇന്ത്യന്‍ നിരത്തില്‍ കാണാത്തതും അപൂര്‍വമായതുമായ വിദേശ നിര്‍മിത കാറും ബൈക്കുകളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായിരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ബൈക്കുകളും കോടികളുടെ കാറുകളും കാണാന്‍ വിദ്യാര്‍ഥികള്‍ തിരക്കുകൂട്ടി.
കാതടപ്പിക്കുന്ന ശബ്ദവിന്യാസത്തില്‍ ഓരോ ബൈക്കും കാറും സ്റ്റാര്‍ട്ട് ചെയ്ത് അതിന്റെ പൂര്‍ണ വിവരങ്ങള്‍ നല്കിക്കൊണ്ടായിരുന്നു പ്രദര്‍ശനം. ഇഷ്ടവാഹനങ്ങളുടെ ചിത്രം പകര്‍ത്താനും സെല്‍ഫിയെടുക്കാനും തിക്കും തിരക്കുമായിരുന്നു. പതിനഞ്ച് ആഡംബര ബൈക്കുകളും പത്ത് ആഡംബര കാറുകളുമാണ് ഷോയില്‍ ഇടംപിടിച്ചത്.

ദുബായില്‍നിന്ന് കൊണ്ടുവന്ന ഒമാന്‍ ഡോഡ്ജ് ചലഞ്ചര്‍, എസ്.ആര്.ടി. ഡേറ്റാണ് തുടങ്ങിയവയ്ക്കൊപ്പം ഇന്ത്യയിലുള്ള ആഡംബര കാറുകളും വിന്റേജ് കാറുകളും ഷോയില്‍ ഇടംപിടിച്ചിരുന്നു. 19 ലക്ഷം വിലയുള്ള ഇറക്കുമതി ചെയ്ത കാവസാക്കി നിന്‍ജാ ഇസഡ് എക്സ് ടെന്‍ ആര് ബൈക്കും ജപ്പാന് ഹോണ്ടയുടെ 24 ലക്ഷം വിലയുള്ള സി.ബി.ആര്., ജപ്പാന് സുസുക്കിയുടെ ജി.എസ്.എക്സ്.ആര്. 25 ലക്ഷത്തോളം വിലയുള്ള ബൈക്കുമായിരുന്നു മറ്റ് ആകര്‍ഷണം.
കാവസാക്കിയുടെ സൂപ്പര്‍ ചാര്‍ജ് എന്ജിന് ശ്രേണിയിലുള്ള 38 ലക്ഷത്തിന്റെ ബൈക്കും 28 ലക്ഷത്തിന്റെ അപ്രിലിയ ആര്.എസ്.വി. 4 ആര്.എഫ്. 500 സി.സി. ബൈക്കും ഷോയിലെ താരങ്ങളായിരുന്നു. ലോകത്ത് ആകെ നിര്‍മിച്ച 500 ബൈക്കുകളില്‍ 465-ാമത്തെ ബൈക്കാണിതെന്ന് ഹാന്‍ഡിലില്‍ രേഖപ്പെടുത്തിയിരുന്നു. ഡ്യുകാറ്റി 959 സിസി ഇറ്റാലിയന്‍ നിര്‍മിത ബൈക്കും (വില 22 ലക്ഷം) ഷോയ്ക്ക് എത്തിച്ചിരുന്നു.
Content Highlights: Luxurious and vintage vehicle, Super bikes show in engineering college, vehicle show
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..