വര്‍ അല്‍പ്പം കുറഞ്ഞാലും മൈലേജ് കിട്ടണം എന്നും മൈലേജില്‍ കുറവ് വന്നാലും പവറിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും രണ്ടുപക്ഷമാണ് വാഹനം എടുക്കുന്ന ഉപയോക്താക്കളിലുള്ളത്. ഇത്തരത്തിലുള്ള രണ്ട് വിഭാഗക്കാരെയും പരിഗണിച്ചാണ് ലൂസിഡ് എയര്‍ ഡ്രീം എഡിഷന്‍ വാഹനം എത്തിയിട്ടുള്ളത്. കൂടിയ കരുത്തും കുറഞ്ഞ റേഞ്ചുമുള്ള ഒരു പതിപ്പും കുറഞ്ഞ പവറും കൂടുതല്‍ റേഞ്ചും നല്‍കുന്ന രണ്ട് ഇലക്ട്രിക് മോഡലാണ് ഈ ഇലക്ട്രിക് വാഹനത്തിനുള്ളത്. 

പെര്‍ഫോമെന്‍സ്, റേഞ്ച് എന്നിങ്ങനെയാണ് രണ്ട് വേരിയന്റുകള്‍ക്ക് പേര് നല്‍കിയിട്ടുള്ളതെന്നാണ് വിവരം. പെര്‍ഫോമെന്‍സ് വേരിയന്റ് 1095 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 764 കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കൂ. റേഞ്ച് വകഭേദം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 832 കിലോമീറ്ററാണ് സഞ്ചരിക്കാന്‍ കഴിയുന്നത്. എന്നാല്‍, ഇതിന്റെ പവര്‍ 920 ബി.എച്ച്.പിയാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 

സൂപ്പര്‍ കാറുകളുടെ ആരാധകര്‍ക്ക് 2021-ല്‍ ഏറ്റവുമധികം കാത്തിരിപ്പ് സമ്മാനിച്ച വാഹനമാണ് ലൂസിഡ് ഡ്രീം എഡിഷന്‍. ഈ വാഹനം വൈകാതെ യാഥാര്‍ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ ഇവ വിറ്റുതീര്‍ന്നതായും സൂചനയുണ്ട്. വാഹനത്തിന്റെ റേഞ്ചും കരുത്തും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ലഭ്യമാകുന്ന സൂചനകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 

ഈ വാഹനത്തിന്റെ കരുത്തും പ്രകടനവും വിലയിരുത്തുന്നതിനുള്ള നടപടികള്‍ ലൂസിഡ് അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. പെര്‍ഫോമെന്‍സ് പതിപ്പ് പ്രകടനത്തിനാണ് പ്രധാന്യം നല്‍കുന്നത്. പരമാവധി 1111 എച്ച്.പിയാണ് ഇതിന്റെ പവര്‍. അതേസമയം, റേഞ്ച് വകഭേഗം 933 എച്ച്.പി. മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, ഇത് കൂടുതല്‍ റേഞ്ച് നല്‍കുന്നുണ്ട്. ഈ വാഹനത്തിന്റെ റേഞ്ച് സര്‍ട്ടിഫിക്കറ്റ് പ്രോസസിങ്ങിലാണെന്നും ഈ വിവരം പിന്നാലെ അറിയിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

പരീക്ഷണ വേളയില്‍ ഡ്രീം എഡിഷന്റെ റേഞ്ച് വേരിയന്റിലുള്ള രണ്ട് വാഹനങ്ങള്‍ ലോസ് ഏഞ്ചല്‍സില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് സഞ്ചരിച്ചിരുന്നു. പിന്നീട് ഇവിടെ നിന്ന് ലൂസിഡിന്റെ ആസ്ഥാനത്തിലേക്കും യാത്ര ചെയ്യുകയുണ്ടായി. ഏകദേശം 445 മൈലാണ് ഇരുവാഹനങ്ങളും യാത്ര പൂര്‍ത്തിയാക്കിയ്്ത്, ഈ യാത്രയ്ക്ക് ശേഷവും രണ്ട് കാറുകളിലും യഥാക്രം 30 മൈല്‍, 72 മൈല്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് അവശേഷിക്കുന്നുണ്ടായിരുന്നെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ മോഡല്‍ എസ് വാഹനത്തിന്റെ രൂപകല്‍പ്പന നിര്‍മിച്ച ടീമിലെ എന്‍ജിനിയറിങ്ങ് ലീഡായി പ്രവര്‍ത്തിച്ച പീറ്റ് റാവ്‌ലിന്‍സണ്‍ എന്നയാളാണ് ഇപ്പോള്‍ ലൂസിഡ് മോട്ടോഴ്‌സിന്റെ സി.ഇ.ഒ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇളക്ട്രിക് കാര്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി സൗദി അറേബ്യയിലെ ഒരു കമ്പനി ലൂസിഡില്‍ ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ലൂസിഡില്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

Content Highlights: Lucid Air Dream Edition, Electric Hyper Car, Electric Car