ന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ലീല പാലസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടിലെ വാഹന നിരയിലേക്ക് ഒരുമിച്ച് എത്തിയത് 45 ബിഎംഡബ്ല്യു കാറുകള്‍. അഥിതികള്‍ക്ക് യാത്രയൊരുക്കുന്നതിനായി ആഡംബര സെഡാന്‍ മോഡലുകളായ സെവന്‍ സീരീസും ഫൈവ് സീരീസും എക്‌സ്5 എസ്‌യുവിയും ഉള്‍പ്പെടെയാണ് 45 വാഹനങ്ങള്‍ ലീല പാലസിലേക്ക് എത്തിയിരിക്കുന്നത്. 

വാഹനം കൈമാറിയതിന് ശേഷം വാഹനങ്ങളുടെ ശേഷിയും കരുത്തും വെളിപ്പെടുത്തുന്നതിനായി ബിഎംഡബ്ല്യു പ്രത്യേക വാഹന പ്രദര്‍ശനവും നടത്തി. ബിഎംഡബ്ല്യു അധികൃതര്‍ വാഹനങ്ങളില്‍ ഒരുക്കിയിട്ടുള്ള പുതിയ ഫീച്ചറുകള്‍ സംബന്ധിച്ച് കൃത്യമായ വിശദീകരണം ലീല പാലസിലെ ഡ്രൈവര്‍മാര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

ലീല ഗ്രൂപ്പുമായി ദീര്‍ഘനാളത്തെ ബന്ധമാണ് ബിഎംഡബ്ല്യു ഗ്രുപ്പിനുള്ളതെന്നും പുതിയ ഇടപാടിലൂടെ ഇത് കൂടുതല്‍ ശക്തമായെന്നും ബിഎംഡബ്ല്യു അധികൃതര്‍ അറിയിച്ചു. അഥിതികള്‍ക്ക് സുരക്ഷിതവും ആഡംബരവുമായ യാത്ര ഒരുക്കാന്‍ ലീല ഗ്രൂപ്പ് പ്രതിജ്ഞബദ്ധമാണ്. ഇത് ബിഎംഡബ്ല്യു ഉറപ്പാക്കുന്നുണ്ടെന്ന് ലീല പാലസ് അധികൃതര്‍ അഭിപ്രായപ്പെട്ടു.

ഓരോ മോഡലിന്റെയും കൃത്യമായ എണ്ണം ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ബിഎംഡബ്ല്യു ഫൈവ് സീരിസിന് 55 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. എക്‌സ്5 എസ്‌യുവിക്ക് 75 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. അതേസമയം, സെവന്‍ സീരീസ് സെഡാന് 1.35 കോടി രൂപയിലാണ് ഇന്ത്യയിലെ വില ആരംഭിക്കുന്നത്.

Content Highlights: Leela Group Bought 45 BMW Cars Including Seven Series, Five Series and X5