ഗ്രാന്റ് വിത്താര സ്വന്തമാക്കി ശ്രീലങ്കന്‍ ഹൈകമ്മീഷണര്‍; നേരിട്ടെത്തി താക്കോല്‍ നല്‍കി മാരുതി മേധാവി


വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തമാക്കിയ മാരുതി സുസുക്കി ജിപ്‌സി അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

മാരുതി ചെയർമാൻ ശ്രീലങ്കൻ ഹൈകമ്മീഷണർ മിലിന്ദ മൊറഗോഡയ്ക്ക് വാഹനം കൈമാറുന്നു | Photo: Facebook

ന്ത്യയിലെ ശ്രീലങ്കന്‍ ഹൈകമ്മീഷണര്‍ മിലിന്ദ മൊറഗോഡയും മാരുതി സുസുക്കി ഇന്ത്യയുടെ മേധാവി ആര്‍.സി. ഭാര്‍ഗവയുമായുള്ള സൗഹൃദം തുടങ്ങുന്നത് 1980 കാലഘട്ടത്തിലാണ്. കേവലം സൗഹൃദത്തെക്കാള്‍ ഉപരി ഇന്ത്യയില്‍ പടര്‍ന്ന് പന്തലിച്ച മാരുതിയുടെ പ്രവര്‍ത്തനം ശ്രീലങ്കയിലേക്ക് വ്യാപിപ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയ വ്യക്തി കൂടിയാണ് മിലിന്ദ മൊറഗോഡ. അതുകൊണ്ടുതന്നെ അദ്ദേഹം സ്വന്തമാക്കുന്ന വാഹനം കൈമാറാന്‍ ഏറ്റവും യോഗ്യതയും മാരുതിയുടെ ചെയര്‍മാന് തന്നെയാണ്.

മാരുതി സുസുക്കിയില്‍നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മിഡ്-സൈസ് എസ്.യു.വി. മോഡലായ ഗ്രാന്റ് വിത്താരയാണ് ശ്രീലങ്കന്‍ ഹൈകമ്മീഷണറായ മിലിന്ദ മൊറഗോഡ സ്വന്തമാക്കിയത്. മാരുതിയുടെ ചെയര്‍മാന്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തിന്റെ പുതിയ വാഹനത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചിരിക്കുന്നത്. മാരുതി സുസുക്കി ഗ്രാന്റ് വിത്താരയുടെ ഉയര്‍ന്ന വകഭേദമായ ഹൈബ്രിഡ് പതിപ്പാണ് മിലിന്ദ മൊറഗോഡ തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തിട്ടുള്ള വാഹനം.

കടുത്ത വാഹനപ്രേമി എന്നതിനൊപ്പം മാരുതിയുടെ ആരാധകനുമാണ് മിലിന്ദ മൊറഗോഡ. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തമാക്കിയ മാരുതി സുസുക്കി ജിപ്‌സി അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഈ വാഹനത്തിന് പുറമെ, ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസിഡറും അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുണ്ട്. 1986-ലാണ് മിലിന്ദ മൊറഗോഡ മുന്‍കൈ എടുത്ത് മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ ശ്രീലങ്കയില്‍ എത്തിച്ച് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ മാരുതി എത്തിച്ചിട്ടുള്ള വാഹനമാണ് ഗ്രാന്റ് വിത്താര. എതിരാളികളെ ഞെട്ടിക്കുന്ന വിലയാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. മോണോടോണ്‍ മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലിന് 10.45 ലക്ഷം രൂപ മുതല്‍15.39 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലിന് 13.40 ലക്ഷം രൂപ മുതല്‍ 16.89 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ഗ്രാന്റ് വിത്താര ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് 16.89 ലക്ഷം രൂപയും 17.05 ലക്ഷം രൂപയുമാണ് വില. മോണോടോണ്‍ സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 17.99 ലക്ഷം രൂപ മുതല്‍ 19.49 ലക്ഷം രൂപ വരെയും ഡ്യുവല്‍ ടോണ്‍ മോഡലിന് 18.15 ലക്ഷം രൂപ മുതല്‍ 19.65 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില.

ഇന്ത്യയിലെ ഏറ്റവുമധികം മൈലേജുള്ള എസ്.യു.വി. എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. 27.97 കിലോ മീറ്റര്‍/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്.

മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സുസുക്കി ഡിസൈനിന്റെയും എന്‍ജിനിയറിങ്ങിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഐതിഹാസിക എസ്.യു.വികളുടെ കരുത്തും പാരമ്പര്യവും സമന്വയിപ്പിച്ചെത്തുന്ന വാഹനമാണ് ഗ്രാന്റ് വിത്താരയെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

Content Highlights: Lanka’s High Commissioner in India buys Maruti Grand Vitara, Key Handed over by maruti chairman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented