ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ കരുത്തും കാര്യക്ഷമതയും സംബന്ധിച്ച് ഉപയോക്താക്കളെ ബോധവാന്മാരാക്കുന്നതിനായി കമ്പനി ലാന്‍ഡ് റോവര്‍ യാത്രകള്‍ ഒരുക്കുന്നു. വാഹന ഉടമകളെ പങ്കെടുപ്പിച്ചാണ് ലാന്‍ഡ് റോവര്‍ യാത്ര ഒരുക്കുന്നത്. 

കൗഗര്‍ മോട്ടോര്‍ സ്‌പോര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ 2019 ജനുവരി 26 മുതല്‍ ഫെബ്രുവരി ഒന്ന് വരെയുള്ള ബ്രഹ്മപുത്ര അനുഭവത്തോടെയാണ് യാത്ര തുടങ്ങുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പട്ടണങ്ങളെയും വിവിധ ഭൂപ്രദേശങ്ങളെയും കോര്‍ത്തിണക്കിയാണ് യാത്രകള്‍ ഒരുക്കുന്നത്. 

വാഹനങ്ങളുടെ കരുത്തും സാധ്യതകളും ബോധ്യപ്പെടുത്തുന്നതിന് പുറമെ, നിര്‍മാതാക്കളും ഉപയോക്താക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയെന്നതും യാത്രയുടെ ഉദ്ദേശമാണെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു.
 
കൗഗര്‍ മോട്ടോര്‍ സ്‌പോര്‍ട്ടില്‍ നിന്നുള്ള ലാന്‍ഡ് റോവര്‍ ഇന്‍സ്‌ട്രെക്ടര്‍മാരുടെ പരിശീലനം നേടിയ സംഘമായിരിക്കും യാത്രകള്‍ക്കും മറ്റും നേതൃത്വം ഒരുക്കുകയെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

Content Highlights: Land Rover Starts Experiential Journey For Owners