ന്ത്യന്‍ നിരത്തിലെ സ്‌റ്റൈല്‍ മന്നന്‍മാരായ ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ അത്യാധുനിക കണക്ടിവിറ്റി സംവിധാനങ്ങളുമായെത്തുന്നു. ലാന്‍ഡ് റോവറിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലുകളായ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, ഡിസ്‌കവറി എന്നീ വാഹനങ്ങളിലാണ് പ്രൊട്ടക്ട്, റിമോട്ട് പ്രീമിയം, സെക്യൂര്‍ ട്രാക്കര്‍ എന്നീ സാങ്കേതിക സംവിധാനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 

വാഹനത്തില്‍ ഒരുക്കിയിരിക്കുന്ന പ്രോട്ടക്ട് സംവിധാനത്തിന്റെ സഹായത്തിലൂടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വാഹനത്തിലെ കണക്ടിവിറ്റി സംവിധാനത്തിലൂടെ സര്‍വീസ് സെന്ററുമായി ബന്ധപ്പെടാം. അടിയന്തര സാഹചര്യത്തില്‍ ഓട്ടോമാറ്റിക്കായി എസ്ഒഎസ് കമ്പനിയുടെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുമായി കണക്ട് ചെയ്യാനും കഴിയും.

Protect

വാഹനത്തിലെ ഓവര്‍ഹെഡ് കണ്‍സോളിലുള്ള ഒപ്റ്റിമൈസ്ഡ് അസിസ്റ്റന്‍സ് ബട്ടണ്‍ അമര്‍ത്തിയാണ് പ്രോട്ടക്ട് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഇതുവഴി വാഹനത്തിന്റെ ലോക്കേഷനും ഹെല്‍പ്പ്‌ലൈന്‍ വിഭാഗത്തിന് ലഭ്യമാക്കും. 

Remote

ഉടമയ്ക്ക് വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് റിമോട്ട് പ്രീമിയം എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ വാഹനത്തില്‍ കയറാതെ തന്നെ ഉള്ളിലെ താപനില നീയന്ത്രിക്കുക, കൂളിംങ് ക്രമീകരിക്കുക തുടങ്ങിയവ സാധ്യമാകും. 

ഇതിന് പുറമെ, സെക്യൂരിറ്റി അലാറം, തിരക്കുള്ള പാര്‍ക്കിങില്‍ വാഹനം തിരിച്ചറിയാനുള്ള സിഗ്നലും ഫ്‌ളാഷും, റിമോട്ടിന്റെ സഹായത്തോടെ സീറ്റ് ഫോള്‍ഡിങ് തുടങ്ങിയ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Secure Tracker

വാഹന മോഷണം തടയുന്നതിനായുള്ള അത്യാധുനിക സംവിധാനമാണ് സെക്യുര്‍ ട്രാക്കര്‍. വാഹനം മോഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ഈ സംവിധാനത്തിന്റെ സഹായത്തോടെ 'സ്റ്റോളന്‍ വെഹിക്കിള്‍ ട്രാക്കിംഗ് സെന്ററിലേക്ക്' അറിയിപ്പ് ലഭിക്കും. അവര്‍ വാഹനത്തിന്റെ ഉടമസ്ഥന് വിവരം കൈമാറുകയും ചെയ്യുന്നതാണ് ഈ സംവിധാനം. 

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ വാഹനങ്ങളില്‍ ഒരുക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.