ലാൻഡ് റോവർ ഡിഫൻഡർ P400e | Photo: Jaguar Land Rover India
ഇന്ത്യയിലെ ആഡംബര എസ്.യു.വികളിലെ പുത്തന്‍ താരോദയമാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍. ഇന്ത്യന്‍ നിരത്തുകള്‍ ഏറെ ആവേശത്തോടെ സ്വീകരിച്ച ഈ വാഹനത്തിന്റെ ഹൈബ്രിഡ് മോഡലും എത്തുകയാണ്. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഇന്ത്യയിലെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനമാകുന്ന ഡിഫന്‍ഡറിനുള്ള ബുക്കിങ്ങ് നിര്‍മാതാക്കള്‍ ആരംഭിച്ചു.
ഡിഫന്‍ഡര്‍ P400e എന്ന പേരിലാണ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ വിപണിയിലെത്തുന്നത്. റെഗുലര്‍ ഡിഫന്‍ഡറില്‍ നല്‍കിയിട്ടുള്ള 2.0 ലിറ്റ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 105 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 297 Kw പവറും 640 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
കേവലം 5.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ ഡിഫന്‍ഡര്‍ ഹൈബ്രിഡ് മോഡലിന് കഴിയും. 209 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. വാഹനത്തിനൊപ്പം നല്കുന്ന 7.4Kw എ.സി ചാര്‍ജറും വീടുകളിലുള്ള സോക്കറ്റും ഉപയോഗിച്ച് ഈ വാഹനത്തിലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.
റെഗുലര്‍ ഡിഫന്ഡറില്നിന്ന് ഹൈബ്രിഡ് സംവിധാനത്തിലേക്ക് വളരുന്നത് വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഹൈബ്രിഡ് സംവിധാനത്തിന്റെ വരവോടെ കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ അവകാശപ്പെടുന്നത്.
റെഗുലര്‍ ഡിഫന്‍ഡറിന് സമാനമായി എസ്.ഇ, എച്ച്.എസ്.ഇ, എക്സ്-ഡൈനാമിക് എച്ച്.എസ്.ഇ., എക്സ് എന്നീ നാല് വേരിയന്റുകളില്‍ ഡിഫന്‍ഡര്‍ P400e-യും എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മോഡലിന് പുറമെ, കൂടുതല്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ നിര്‍മാണം ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പരിഗണനയില്‍ ഉണ്ടെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
Content Highlights: Land Rover Open Booking For Defender Plug In Hybrid P400e Model In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..