ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ടിന്റെ ലാന്‍ഡ്മാര്‍ക്ക് എഡീഷന്‍ ഇന്ത്യയിലെത്തി. 53.77 ലക്ഷം രൂപയാണ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

മുമ്പുണ്ടായിരുന്ന ഡിസ്‌കവറി മോഡലിന് കരുത്ത് നല്‍കിയിരുന്ന 2.0 ലിറ്റര്‍ ഇന്‍ജീനിയം ഡീസല്‍ എന്‍ജിനിലാണ് ലാന്‍ഡ്മാര്‍ക്ക് എഡീഷന്‍ നിരത്തിലെത്തിക്കുന്നത്. ഈ എന്‍ജിന്‍ 177 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്.

ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ ഡിസൈന്‍ ശൈലിയില്‍ കാര്യമായ മാറ്റം വരുത്താതെ എക്‌സിറ്റീരിയറില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. റോഡുകളിലും ഓഫ് റോഡുകളിലും ഒരുപോലെ കുതിക്കാന്‍ ശേഷിയുള്ള വാഹനമായിരിക്കും ലാന്‍ഡ്മാര്‍ക്ക് എഡീഷന്‍.

LandMark Edition

കാര്‍പാത്തിയന്‍ ഗ്രേ കോണ്‍ട്രാസ്റ്റ് റൂഫ്, ഡൈനാമിക്കും സ്‌പോര്‍ട്ടിയുമായ ബമ്പര്‍, ഗ്രേ കളര്‍ ഫിനീഷിങ്ങിലുള്ള അഞ്ച് സ്‌പോക്ക് അലോയി വീലുകള്‍ എന്നിവയാണ് മുന്‍മോഡലുകളില്‍ നിന്ന് ലാന്‍ഡ്മാര്‍ക്ക് എഡീഷനിന്റെ എക്‌സ്റ്റീരിയറില്‍ വരുത്തിയിട്ടുള്ള പ്രധാനമാറ്റം. 

മുന്‍ മോഡലുകളെക്കാള്‍ സ്‌റ്റൈലിഷും ആഡംബരവുമാണ് ഇന്റീരിയര്‍. എബോണി ലെതര്‍ സീറ്റുകള്‍, ഹെഡ്‌ലൈനര്‍, ഡാര്‍ക്ക് േ്രഗ അലുമിനിയം ഫിനീഷിങ്ങുള്ള സെന്റര്‍ സ്റ്റാക്ക് എന്നിവയാണ് ഇന്റീരിയറിന് ആഡംബരഭാവം ഒരുക്കുന്നത്. 

നെര്‍വിക് ബ്ലാക്ക്, യുലോങ്ങ് വൈറ്റ്, കോറിസ് ഗ്രേ എന്നീ മൂന്ന് നിറങ്ങളില്‍ മാത്രമാണ് ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ എത്തുന്നത്.

Content Highlights: Land Rover Launches Special Landmark Edition Of Discovery Sport