ലാൻഡ് റോവർ ഡിഫൻഡർ 90 | Photo: Jaguar Land Rover
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഇന്ത്യയിലെ എസ്.യു.വി നിര കൂടുതല്‍ കരുത്താര്‍ജിക്കുന്നു. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തി സൂപ്പര്‍ ഹിറ്റായ ഡിഫന്‍ഡര്‍ 110 എസ്.യു.വിയുടെ പുതിയ പതിപ്പായ ഡിഫന്‍ഡര്‍ 90-ആണ് ലാന്‍ഡ് റോവര്‍ എസ്.യു.വി. നിരയില്‍ എത്തിയിട്ടുള്ള പുതിയ വാഹനം.
ഡിഫന്‍ഡര്‍, എക്സ്-ഡൈനാമിക്, ഡിഫന്‍ഡര്‍- എക്സ് എന്നീ വേരിയന്റുകളില്‍ എസ്, എസ്.ഇ, എച്ച്.എസ്.ഇ. എന്നീ സ്പെസിഫിക്കേഷന്‍ പാക്കുകളില്‍ എത്തുന്ന ഡിഫന്‍ഡര്‍ 90 എസ്.യു.വിക്ക് 76.57 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് എക്സ്ഷോറും വില. ഡിഫന്‍ഡര്‍ 110-ന്റെ അവതരണ വേളയില്‍ തന്നെ ഈ വാഹനം ഉറപ്പ് നല്‍കിയിരുന്നതാണ്.
രൂപത്തിലും ഭാവത്തിലും ഡിഫന്‍ഡര്‍ 110-ന്റെ പിന്മുറക്കാരനായാണ് ഡിഫന്‍ഡര്‍ 90 മോഡലും എത്തിയിട്ടുള്ളത്. 110 പതിപ്പ് അഞ്ച് ഡോര്‍ മോഡലാണെങ്കില്‍ 90 മൂന്ന് ഡോര്‍ മോഡലാണെന്നതാണ് പ്രധാന വ്യത്യാസം. ഡിഫന്‍ഡര്‍ 110-ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ മോഡല്‍ എത്തുന്നതോടെ ലാന്‍ഡ് റോവറിന്റെ ജനപ്രീതി ഉയരുമെന്നുമാണ് കമ്പനി വിലയിരുത്തുന്നത്.

പുറംമോടിയില്‍ ആദ്യമെത്തിയ ഡിഫന്‍ഡറിന് സമാനമാണ് ഡിഫന്‍ഡര്‍ 90. മുന്‍ നിരയില്‍ ജംപ് സീറ്റ് ഒരുക്കി ആറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഡിഫന്‍ഡര്‍ 90-ന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ്, ക്ലൈമറ്റ് കണ്ട്രോള് തുടങ്ങി ഇന്റീരിയറിലെ മറ്റ് ഫീച്ചറുകളെല്ലാം തന്നെ ഡിഫന്‍ഡര്‍ 110-ന് സമാനമായാണ് ഒരുങ്ങിയിട്ടുള്ളത്.
മികച്ച ഓഫ് റോഡ് ഡ്രൈവ് ഒരുക്കുന്നതിനായി കോണ്‍ഫിഗര്‍ ചെയ്യാന്‍ സാധിക്കുന്ന ടെറൈന്‍ റെസ്പോണ്‍സ് സംവിധാനം ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. വെള്ളത്തിലൂടെയുള്ള ഡ്രൈവിങ്ങ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ടെറൈന്‍ റെസ്പോണ്‍സ് 2 വാഡ് പ്രോഗ്രാമും ഡിഫന്‍ഡര്‍ 90-ല്‍ നല്‍കിയിട്ടുണ്ട്. മറ്റ് ലാന്‍ഡ് റോവറുകളെ അപേക്ഷിച്ച് പേഴ്സണലൈസ് ചെയ്യാനുള്ള ഓപ്ഷനും ഇതില്‍ ഒരുക്കുന്നുണ്ട്.
രണ്ട് പെട്രോള്‍ എന്‍ജിനിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് ഡിഫന്‍ഡര്‍ 90 എത്തിയിട്ടുള്ളത്. 296 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമേകുന്ന 2.0 പെട്രോള്‍, 394 ബി.എച്ച്.പി. പവറും 550 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ പെട്രോള്‍, 296 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഡിഫന്‍ഡര്‍ 90-ല്‍ പ്രവര്‍ത്തിക്കുന്നത്.
Content Highlights: Land Rover Launch Defender 90 SUV In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..