ലാൻഡ് റോവർ ഡിഫൻഡർ 130 | Photo: Land Rover
ഇന്ത്യന്‍ നിരത്തുകളില്‍ വലിയ ആരാധക സമ്പത്തുള്ള വാഹനങ്ങളാണ് ലാന്‍ഡ് റോവറില്‍ നിന്ന് ഇന്നോളം എത്തിയിട്ടുള്ളത്. അവതരണത്തിന് മുമ്പ് വിറ്റുതീരുന്നതും, അനുവദിച്ചിട്ടുള്ളതിലും അധികം ബുക്കിങ്ങ് ലഭിക്കുന്നതില്‍ നിന്നും ഇന്ത്യക്കാര്‍ ഈ വാഹനത്തെ എത്രത്തോളം ഏറ്റെടുത്തിട്ടുണ്ടെന്നത് വ്യക്തമാണ്. ഡിഫര്ഡര് 90, 110 എന്നീ മോഡലുകളില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ഡിഫന്‍ഡര്‍ 130 എന്ന പുതിയ മോഡല്‍ കൂടി എത്തിച്ചിരിക്കുകയാണ് ലാന്‍ഡ് റോവര്‍.
ഡിഫന്‍ഡര്‍ പതിപ്പുകളുടെ ഏറ്റവും നീളമുള്ളവന്‍ എന്ന വിശേഷണമാണ് ഈ വാഹനത്തിന് ഏറ്റവും ഇണങ്ങുന്നത്. 5358 എം.എം. ആണ് ഈ വാഹനത്തിന്റെ നീളം. അതായത് നിലവിലെ ഡിഫന്‍ഡര്‍ 110നെക്കാള്‍ 340 എം.എം. നീളം കൂടിയ മോഡലാണ് 130. അതേസമയം, വീല്‍ബേസ് ഡിഫന്‍ഡര്‍ 110-ന് സമാനമാണെന്നതും ശ്രദ്ധേയമാണ്. റിയര്‍ വീലിനും പിന്നിലേക്കാണ് ഡിഫന്‍ഡര്‍ 130 വളര്‍ന്നിരിക്കുന്നതെന്ന് വ്യക്തം. വാഹനത്തിന്റെ വലിപ്പം കൂടിയത് ഓഫ് റോഡ് ശേഷിയെ ബാധിച്ചിട്ടില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നു.

ആഗോള വിപണിയില്‍ എസ്.ഇ, എച്ച്.എസ്.ഇ, എക്സ്-ഡൈനാമിക്, എക്സ്, ഫസ്റ്റ് എഡിഷന് എന്നീ അഞ്ച് വേരിയന്റുകളിലാണ് എത്തിയിട്ടുള്ളത്. ഡിഫന്‍ഡര്‍ 130-ലേക്ക് വളര്‍ന്നിട്ടുണ്ടെങ്കിലും ഡിസൈനിലും ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. റിയര്‍ ആക്സിലിന് ശേഷം നീളം കൂടിയിട്ടുള്ളത് മാത്രമാണ് ഏക വ്യത്യാസം. മാറ്റ് മോഡലുകളില്‍ നിന്ന് മാറി പ്രത്യേകം നിറങ്ങളില്‍ ഡിഫന്‍ഡര്‍ 130 എത്തുന്നുണ്ടെന്നാണ് വിവരം.
മറ്റ് ഡിഫന്‍ഡര്‍ പതിപ്പുകള്‍ക്ക് സമാനമായി കരുത്തുള്ളതും ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറിലാണ് ഡിഫന്‍ഡര്‍ 130-യും ഒരുങ്ങിയിട്ടുള്ളത്. ബോക്സി ഡിസൈനിനൊപ്പം കരുത്തന് പരിവേഷവും ഡിഫന്‍ഡറിന്റെ കൈമുതലാണ്. സ്പോര്‍ട്ടി ബംമ്പര്‍, ചരുതാകൃതിയിലുള്ള ഹെഡ്ലാമ്പ്, ചെറുതെന്ന് തോന്നിക്കുന്ന ബോണറ്റ് എന്നിവ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്. 20 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍ ഡിഫന്‍ഡര്‍ 130-ലെ സ്റ്റാന്റേഡ് ഫീച്ചറാണ്.

ഫീച്ചര്‍ സമ്പന്നമായ അകത്തളമാണ് ഡിഫന്‍ഡര്‍ 130-യിലുമുള്ളത്. 11.4 ഇഞ്ച് വലിപ്പമുള്ള പിവി പ്രോ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ക്യാബിന് എയര്‍ പ്യൂരിഫയര്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ്, 2+3+3 എന്നിങ്ങനെ ഒരുങ്ങിയിട്ടുള്ള മൂന്ന് നിര സീറ്റുകള്‍ എന്നിവയാണ് ഡിഫന്‍ഡര്‍ 130-യുടെ അകത്തളത്തില്‍ ഒരുങ്ങിയിട്ടുള്ളത്. പനോരമിക് സണ്‍റൂഫിനൊപ്പം മൂന്നാം നിരയിലും ഗ്ലാസ് റൂഫാണുള്ളത്.
രണ്ട് കരുത്തുകളില്‍ ട്യൂണ്‍ ചെയ്തിട്ടുള്ള 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് ഇഞ്ചിനീയം പെട്രോള്‍ എന്‍ജിനുകള്‍ ഇതിലുണ്ട്. പി300 എന്ജിന് 296 ബി.എച്ച്.പി. പവറും 470 എന്‍.എം. ടോര്‍ക്കും പി400 എന്ജിന് 395 ബി.എച്ച്.പി. പവറും 550 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിനുകളും രണ്ട് കരുത്ത് ഉത്പാദിപ്പിക്കും. 3.0 ലിറ്റര്‍ ഡീസല്‍ ഡി250 എന്ജിന് 247 ബി.എച്ച്.പി. പവറും 600 എന്‍.എം. ടോര്‍ക്കും ഡി300 എന്ജിന് 296 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..