ന്ത്യയിലെ പ്രീമിയം എസ്.യു.വി.കളില്‍ പ്രമുഖനായ ലാന്‍ഡ്റോവര്‍ 'ഡിസ്‌കവറി'യുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വലിയ മാറ്റങ്ങളുമായെത്തിയ ഈ ആഡംബര എസ്.യു.വി.ക്ക് 88.06 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്‌സ്ഷോറും വില. 2020 നവംബറിലായിരുന്നു ഇത് വിദേശവിപണിയില്‍ അവതരിപ്പിച്ചത്.

പുതുമകളേറെ

പുതിയ ഗ്രില്ല്, മാട്രിക്‌സ് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍., എയര്‍ വെന്റുകള്‍ നല്‍കിയുള്ള പുതിയ ബംബര്‍, ക്യാംഷെല്‍ ബോണറ്റ് തുടങ്ങിയവയാണ് മുഖഭാവത്തിന് അഴകേകുന്നത്. മൂന്നാം നിരയിലെ ഗ്ലാസ് മുകളിലേക്ക് കൂടുതല്‍ കയറിയിട്ടുണ്ട്. എല്‍.ഇ.ഡി.യില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലൈറ്റ്, ഗ്ലോസി ബ്ലാക്ക് പാനലില്‍ നല്‍കിയിട്ടുള്ള ഡിസ്‌കവറി ബാഡ്ജിങ്ങും നമ്പര്‍ പ്ലേറ്റും, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യൂവല്‍ ടോണ്‍ ബംബര്‍ എന്നിവയാണ് വാഹനത്തിന്റെ പിന്‍വശത്ത് വരുത്തിയിട്ടുളള പുതുമകള്‍.

ഒ.ടി.എ. അപ്ഡേറ്റുകളുള്ള പി.വി. പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണിതില്‍. 11.4 ഇഞ്ച് എച്ച്.ഡി. ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ത്രീഡി മാപ്പിങ് ഉള്‍പ്പെടെയുള്ള 12.3 ഇഞ്ച് ഡിജിറ്റല്‍ കണ്‍സോള്‍, ക്യാബിന്‍ എയര്‍ അയോണൈസേഷന്‍ തുടങ്ങിയ സംവിധാനങ്ങളും ഉള്ളിലുണ്ട്.

Land Rover Discovery

എന്‍ജിന്‍

2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലും 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് പുതിയ ഡിസ്‌കവറിയും എത്തുന്നത്. പി-300 ഇഞ്ചിനീയം പെട്രോള്‍ എന്‍ജിന്‍ 296 ബി.എച്ച്.പി. കരുത്തും 400 എന്‍.എം. ടോര്‍ക്കും പി-360 എന്‍ജിന്‍ 355 ബി.എച്ച്.പി. കരുത്തും 500 എന്‍.എം. ടോര്‍ക്കും ഡി-300 എന്‍ജിന്‍ 296 ബി.എച്ച്.പി. കരുത്തും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍ (ഇ.വി.എ. 2.0) അടിസ്ഥാനമാക്കിയാണ് പുതിയ ഡിസ്‌കവറി ഒരുങ്ങിയിട്ടുള്ളത്.

Content Highlights: Land Rover Discovery Facelift Model Launched In India