ലാന്‍ഡ് റോവറിന്റെ കരുത്തന് മോഡലായ ഡിഫന്‍ഡര്‍ ഇന്ത്യന്‍ നിരത്തുകളിലേക്കും എത്തുകയാണ്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചായിരിക്കും ഡിഫന്‍ഡര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ എസ്യുവിയുടെ ബുക്കിങ്ങ് ആരംഭിച്ചുകഴിഞ്ഞു. ഡിഫന്‍ഡറിന് ഏകദേശം 70 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറിലാണ് പുതിയ ഡിഫന്‍ഡര്‍ ഒരുങ്ങിയിരിക്കുന്നത്. മുന്‍ മോഡലിലെ ബോക്സി രൂപം നിലനിര്‍ത്തി പുതിയ ഡിസൈന്‍ ശൈലികള്‍ നല്‍കിയാണ് പുതുതലമുറ ഡിഫന്‍ഡര്‍ എസ്യുവിയെ ലാന്‍ഡ് റോവര്‍ നിരത്തുകളിലെത്തിക്കുന്നത്.
ത്രീ ഡോര്‍, ഫൈവ് ഡോര്‍ പതിപ്പുകളില്‍ ഈ എസ്യുവിയെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നാണ് വിവരം. ഫൈവ് സീറ്റര്‍ മോഡലായ മൂന്ന് ഡോര്‍ പതിപ്പിന് ഡിഫന്‍ഡര്‍ 90 എന്നും സെവന് സീറ്റര്‍ മോഡലായ അഞ്ച് ഡോര്‍ പതിപ്പിന് ഡിഫന്‍ഡര്‍ 110 എന്നുമാണ് നിര്‍മാതാക്കള്‍ പേര് നല്‍കിയിട്ടുള്ളത്.
ഒറ്റനോട്ടത്തില്‍തന്നെ കരുത്തന് പരിവേഷം പുതിയ ഡിഫന്‍ഡറിനുണ്ട്. സ്പോര്‍ട്ടി ബംമ്പര്‍, ചരുതാകൃതിയിലുള്ള ഹെഡ്ലാമ്പ്, ചെറുതെന്ന് തോന്നിക്കുന്ന ബോണറ്റ് എന്നിവ മുന്‍ഭാഗത്തെ വ്യത്യസ്തമാക്കും. പുതിയ പിവി പ്രോ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4 സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍ എന്നിവ അകത്തളത്തിലുണ്ട്.
ഇന്‍ഡിപ്പെന്‍ഡന്റ് എയര്‍ സസ്പെന്‍ഷനും പുതിയ ടെറൈന്‍ റെസ്പോണ്‍സ് സിസ്റ്റവുമാണ് ഇതിലുള്ളത്. 900 കിലോ വരെ ഭാരംവഹിക്കാവുന്നതും 3720 കിലോ വരെ വലിച്ചുകൊണ്ടുപോകാനുള്ള ശേഷിയും പുതിയ ഡിഫന്‍ഡറിനുണ്ട്. 900 മില്ലിമീറ്റര്‍ ഉയരത്തിലുള്ള വെള്ളക്കെട്ടിലൂടെ വരെ അനായാസം ഡിഫന്‍ഡര്‍ കടന്നുപോകും.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം ഇന്ത്യയിലെത്തുക. ഇത് 296 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള് വീല്‍ ഡ്രൈവ് സംവിധാനവും ഒരുക്കും. ഇതിനുപുറമെ, 3.0 ലിറ്റര്‍ പ്ളഗ് ഇന്‍ ഹൈബ്രിഡും എന്‍ജിനിലും ഡിഫന്‍ഡര്‍ എത്തുമെന്ന് സൂചനകളുണ്ട്.
Content Highlights: Land Rover Defender Booking Opens
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..