ന്തിനേയും വെല്ലുവിളിക്കുന്ന പ്രകൃതം, ആരേയും കൂസാത്ത രൂപം. അങ്ങ് 1948-ല്‍ രൂപംകൊണ്ടത് മുതല്‍ ഏത് വാഹനപ്രേമികളുടേയും മനസ്സിലെ ഓഫ് റോഡര്‍ രൂപമാണ് 'ഡിഫന്‍ഡര്‍' എന്ന പേര്. പല കൈകള്‍ മറിഞ്ഞ് ഇപ്പോള്‍ ലാന്‍ഡ്റോവര്‍ ഡിഫന്‍ഡറിലെത്തി നില്‍ക്കുമ്പോഴും പഴയ പ്രൗഢിക്ക് ഒട്ടും കുറവില്ല. 

എത്രകാലം കഴിഞ്ഞാലും സാങ്കേതികവിദ്യകളുടെ പുതുക്കിയ കാലത്തും ഡിഫന്‍ഡറിന്റെ പഴയ രൂപത്തിനാണിപ്പോഴും ആരാധകര്‍. അതുകൊണ്ടുതന്നെ പുതിയ ഡിഫന്‍ഡറും പഴയ ആകാരത്തിനടുത്തേക്കാണ് കമ്പനി കൊണ്ടുവന്നത്. 2020-ലാണ് പുതിയ ഡിഫന്‍ഡറിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ആദ്യമായി ഡിഫന്‍ഡറിന്റെ ഹൈബ്രിഡ് പതിപ്പും ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്.

ലാന്‍ഡ് റോവറിന്റെ ഇന്ത്യയിലെ ആദ്യ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനമാകുന്ന ഡിഫന്‍ഡറിനുള്ള ബുക്കിങ് നിര്‍മാതാക്കള്‍ ആരംഭിച്ചു. 'ഡിഫന്‍ഡര്‍ പി 400 ഇ' എന്ന പേരിലാണ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ വിപണിയിലെത്തുന്നത്. 2.0 ലിറ്റ് ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനൊപ്പം 105 കിലോവാട്ട് വൈദ്യുത മോട്ടോറുമാണ് ഇതിലുണ്ടാവുക. 297 കിലോവാട്ട് പവറും 640 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Land Rover Defender

5.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ കഴിയുമെന്നാണ് കമ്പനി വാദം. 209 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗം. വാഹനത്തിനൊപ്പം നല്‍കുന്ന 7.4 കിലോവാട്ട് എ.സി. ചാര്‍ജറും വീടുകളിലുള്ള സോക്കറ്റും ഉപയോഗിച്ച് ഈ വാഹനത്തിലെ ബാറ്ററി ചാര്‍ജ് ചെയ്യാം.

റെഗുലര്‍ ഡിഫന്‍ഡറിന് സമാനമായി എസ്.ഇ, എച്ച്.എസ്.ഇ, എക്‌സ് ഡൈനാമിക് എച്ച്.എസ്.ഇ., എക്‌സ് എന്നീ നാല് വേരിയന്റുകളില്‍ ഡിഫന്‍ഡര്‍ പി 400 ഇ-യും എത്തും. പഴയ ഐതിഹാസിക മോഡലിനെപ്പോലെ കുറഞ്ഞ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാങ് ആണ് പുതിയ ഡിഫന്‍ഡറിനും. ഇവ ഓഫ്റോഡിങ്ങിന് അനുയോജ്യമാകുന്നു. 291 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 900 മില്ലിമീറ്റര്‍ വരെ വെള്ളത്തിലൂടെ പോകാനുമാകും.

ജയിംസ് ബോണ്ട് ചിത്രത്തിലെ വാഹനം

നേരത്തെ പുതിയ ജയിംസ് ബോണ്ട് ചിത്രമായി 'നോ ടൈം ടു ഡൈ'യില്‍ ഡിഫന്‍ഡറുടെ അഭ്യാസപ്രകടനം ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ ബോണ്ട് ചിത്രത്തില്‍ ഡിഫന്‍ഡര്‍ ഉപയോഗിച്ച് ചെയ്യുന്ന സ്റ്റണ്ട് മെയ്ക്കിങ് വീഡിയോ ലാന്‍ഡ്‌റോവര്‍ പുറത്തുവിട്ടിരുന്നു. 

Land Rover Defender

ഏകദേശം 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് പറക്കുന്ന ഡിഫന്‍ഡറിന്റെ ദൃശ്യങ്ങളാണ് അതില്‍ പ്രധാനം. ചിത്രത്തിന് വേണ്ടി 10 ഡിഫന്‍ഡറുകളാണ് ലാന്‍ഡ്റോവര്‍ നിര്‍മിച്ചു നല്‍കിയത്. പ്രശസ്ത സ്റ്റണ്ട് കോ-ഓര്‍ഡിനേറ്റര്‍ ലീ മൊറൈസണും ഓസ്‌കര്‍ ജേതാവ് ക്രിസ് കോര്‍ബോള്‍ഡും ചേര്‍ന്നാണ് ഡിസ്‌കവറിയുടെ സ്റ്റണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വാഹനം ഓടിക്കുന്നവരുടെ സുരക്ഷയ്ക്കായി റോഡ് കേജുകള്‍ സ്ഥാപിച്ചു എന്നല്ലാതെ വിപണിയില്‍ ഇറങ്ങുന്ന വാഹനവുമായി വലിയ വ്യത്യാസങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് ലാന്‍ഡ്റോവര്‍ പറയുന്നത്.

Content Highlights: Land Rover Defender; 70 Years Of Off-Road Legacy. Defender Introduce Hybrid Model