ഗോളതലത്തില്‍ തന്നെ സുപ്രധാന വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ എഴുപതാം വാര്‍ഷികത്തിന്റെ നിറവിലാണ്. 70 വര്‍ഷം പിന്നിടുമ്പോള്‍ ട്രെക്ക് മുതല്‍ ഇന്ന് നിരത്തിലുള്ള ആഡംബര കാര്‍ വരെയുള്ള വാഹനങ്ങളുടെ പാരമ്പര്യമാണ് നിരത്തില്‍ ലാന്‍ഡ് റോവറിന് അവകാശപ്പെടാന്‍ കഴിയുന്നത്. 
 
1948-ല്‍ ആംസ്റ്റര്‍ഡാം മോട്ടോര്‍ ഷോയിലാണ് ലാന്‍ഡ് റോവറിന്റെ ആദ്യ വാഹനം പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ വാഹനം പുറത്തിറക്കി 70 വര്‍ഷം പിന്നിടുന്നത് വലിയ ആഘോഷമാക്കുകയാണ് കമ്പനി. ലാന്‍ഡ് റോവറില്‍ ആദ്യ കാലത്ത് പുറത്തുവന്ന ക്ലാസിക് സീരീസ് വാഹനങ്ങള്‍ ഇന്നും ഉപയോഗിക്കുന്ന സന്ദക്ഫു കേന്ദ്രമാക്കിയാണ് പ്രധാന ആഘോഷം നടക്കുന്നത്. 
 

Land Rover Series 1

 
പശ്ചിമ ബംഗാളിലെ ഏറ്റവും ഉയര്‍ന്ന് ഗ്രാമപ്രദേശമായ സന്ദക്ഫുവില്‍ ഇന്നും 1957-ല്‍ പുറത്തിറക്കിയ ലാന്‍ഡ് റോവര്‍ ക്ലാസിക് സീരീസിലുള്ള വാഹനമാണ് ഗതാഗതം സാധ്യമാക്കുന്നത്. 60 വര്‍ഷത്തിനലധികം പഴക്കമുള്ള 40 വാഹനങ്ങള്‍ ഇന്നും പാറക്കെട്ടുകള്‍ താണ്ടി ഈ മേഖലയില്‍ എത്തുന്നുണ്ട്.

Land Rover Defender1

ഗതാഗതത്തിനായി ലാന്‍ഡ് റോവറിനെ മാത്രം ആശ്രയിക്കുന്ന ഹിമാലയത്തിലെ ഈ ഗ്രാമത്തെ ലാന്‍ഡ് ഓഫ് ലാന്‍ഡ് റേവേഴ്‌സ് എന്നാണറിയപ്പെടുന്നത്. ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ മേഖലയില്‍ ദുര്‍ഘടമായ പാതകളാണുള്ളത്. ഇതിന് പുറമെ, പ്രതികൂല കാലാവസ്ഥയേയും താണ്ടിയാണ് ലാന്‍ഡ് റോവറുകളുടെ പ്രയാണം. 

Land Rover

ലാന്‍ഡ് റോവറിനെക്കുറിച്ച്
 
1948-ല്‍ വാഹന മേഖലയിലേക്ക് ചുവടുവയ്പ്പ് നടത്തിയ ലാന്‍ഡ് റോവര്‍ 70 വര്‍ഷങ്ങള്‍ക്കിടെ നൂറുകണക്കിന് വാഹനങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിഫന്‍ഡര്‍, ഡിസ്‌കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ വെലാര്‍, റേഞ്ച് റോവര്‍ ഇവോക് എന്നീ പുതുതലമുറ വാഹനങ്ങള്‍ ആധുനിക സമൂഹത്തിലെ എസ്‌യുവിയുടെ നിര്‍വചനങ്ങളാണ്.

Locally-assembled Range Rover Evoque

ലാന്‍ഡ് റോവര്‍ 70 വര്‍ഷം പിന്നിടുമ്പോള്‍
 
1948- ആംസ്റ്റര്‍ഡാം മോട്ടോര്‍ ഷോയില്‍ ലാന്‍ഡ് റോവര്‍ സീരീസ്-1 അവതരിപ്പിച്ചു.
1953- സീരീസ് ഒന്നിന്റെ ലോംഗ് വീല്‍ ബേസ് പതിപ്പ് പുറത്തിറക്കി.
1956- സീരീസ് ഒന്നില്‍ ലണ്ടനില്‍നിന്ന് സിംഗപ്പൂര്‍ വരെയുള്ള സാഹസികയാത്ര ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് സംഘം പൂര്‍ത്തിയാക്കി.
1958- കൂടുതല്‍ പരിഷ്‌ക്കരിച്ച ഡിസൈനുമായി ലാന്‍ഡ് റോവര്‍ സീരീസ് രണ്ട് നിരത്തിലെത്തുന്നു.
1970- ടൂ ഡോര്‍ റേഞ്ച് റോവര്‍ (ക്ലാസിക്) വിപണിയില്‍.
1971- ലാന്‍ഡ് റോവര്‍ സീരീസ് മൂന്നിന്റെ പിറവി.
1972- റേഞ്ച് റോവര്‍ ഡാരിയന്‍ ഗ്യാപ് മുറിച്ചു കടന്ന് 18,000 മൈല്‍ സാഹസികയാത്ര.
1976- നിര്‍മാണം 10 ലക്ഷത്തിലെത്തുന്നു.
1979- ആദ്യ പാരിസ്-ഡാര്‍ക്കര്‍ റാലിയില്‍ റേഞ്ച് റോവര്‍ വിജയം നേടി. 
1981- ക്യാമല്‍ ട്രോഫിയുമായുള്ള സഹകരണം ആരംഭിക്കുന്നു.
1981- ഫോര്‍ ഡോര്‍ വാഹനം നിരത്തിലേക്ക്.
1989- ലാന്‍ഡ് റോവറിന്റെ മൂന്നാമത്തെ വാഹനം ഡിസ്‌കവറി വിപണിയില്‍ എത്തി.
1990- ഡിഫന്‍ഡര്‍ എന്ന പേരില്‍ യഥാര്‍ഥ ലാന്‍ഡീ വീണ്ടും അവതരിപ്പിക്കുന്നു.
1994- രണ്ടാം തലമുറ റേഞ്ച് റോവര്‍ പുറത്തിറക്കി.
1997- നൂതന സാങ്കേതികവിദ്യയുമായി പുതിയ ഫ്രീലാന്‍ഡര്‍ വരുന്നു.
2001- ഇന്‍ഡിപെന്‍ഡന്റ് എയര്‍ സസ്‌പെന്‍ഷനുള്ള മൂന്നാം തലമുറ റേഞ്ച് റോവര്‍.
2003- ആദ്യ ജി ഫോര്‍ ചലഞ്ചില്‍ റേഞ്ച് റോവറിന്റെ 16 ടീമുകള്‍ പങ്കെടുപ്പിച്ചു.
2004- റേഞ്ച് സ്റ്റോമര്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചു.
2004 മൂന്നാം തലമുറ ഡിസ്‌കവറി 3/LR3 ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കുന്നു. 
2005- റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് നിരത്തിലെത്തിച്ചു. 
2006- ഫ്രീലാന്‍ഡര്‍ 2/LR2 അവതരിപ്പിച്ചു.
2008- ആഡംബര കോംപാക്ട് എസ്‌യുവി LRX  കണ്‍സെപ്റ്റ് അവതരിപ്പിച്ചു
2009- നാലാം തലമുറ ഡിസ്‌കവറി അവതരിപ്പിച്ചു.
2010- ആഢംബര കോംപാക്ട് എസ്‌യുവി ഇവോക് പിറവിയെടുത്തു.
2012- ഓള്‍-അലുമിനിയം എസ്‌യുവി, നാലാം തലമുറ റേഞ്ച് റോവര്‍ അവതരിപ്പിച്ചു
2013- പുതുതലമുറ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയില്‍.
2014- സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് (SVO) വിഭാഗം തുടങ്ങുന്നു.
2014- റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എസ്‌വിആര്‍ അവതരിപ്പിച്ചു.
2014- ഡിസ്‌കവറി വിഷന്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കുന്നു.
2014-പ്രീമിയം കോംപാക്ട് എസ്‌യുവി ഡിസ്‌കവറി സ്‌പോര്‍ട്ട് അവതരിപ്പിച്ചു.
2015- ഇവോക് കണ്‍വെര്‍ട്ടിബിള്‍ ലോകത്തിലെ ആദ്യ ആഢംബര കോംപാക്ട് എസ്‌യുവി.
2015- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ലേലവില്‍പ്പന നടത്തുന്നു.
2016- അവസാനത്തെ ഡിഫന്‍ഡര്‍ പുറത്തിറങ്ങുന്നു.
2016-റിമോട്ട് ഇന്റലിജന്റ് സീറ്റ് ഫോള്‍ഡ് സംവിധാനമുള്ള പുതിയ ഡിസ്‌കവറി വിപണിയില്‍. 
2017- നാലാമത്തെ റേഞ്ച് റോവറായ വേലാര്‍ ലാന്‍ഡ് റോവര്‍ എത്തുന്നു.
2018- ലിമിറ്റഡ് എഡിഷന്‍ റേഞ്ച് റോവര്‍ എസ്‌വി കൂപ്പ് ജനീവ മോട്ടോര്‍ ഷോയില്‍.
2018 ലാന്‍ഡ് റോവറിന്റെ 70-ാം വാര്‍ഷികം.