ദേശീയ ദിനത്തോടനുബന്ധിച്ച് യു.എ.ഇ.യുടെ ചരിത്രം ആലേഖനംചെയ്ത ലംബോര്‍ഗിനി ഉറുസുമായി അല്‍മാനിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഷെഫീക്ക് റഹ്മാന്‍. ഇലക്ട്രോ പ്ലെയ്റ്റഡ് സ്വര്‍ണ ഫോയിലില്‍ എക്‌സ്പോയുടെ ലോഗോ, ശൈഖ് സായിദിന്റെ രേഖാ ചിത്രം എന്നിവകൊണ്ടാണ് പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.

1971 മുതല്‍ 2021 വരെയുള്ള ചരിത്രസംഭവങ്ങളെ വാഹനത്തില്‍ അറബിയിലും ഇംഗ്ലീഷിലുമായി ആലേഖനംചെയ്തിരിക്കുന്നു. യു.എ.ഇ. ഭരണാധികാരികളുടെ ചിത്രങ്ങളും വാഹനത്തിന്റെ ഇരുവശങ്ങളിലുമായുണ്ട്. ഇത്തവണ പതിവിനുവിപരീതമായി സമകാലികരീതിയിലാണ് വാഹനം ഒരുക്കിയിരിക്കുന്നതെന്ന് ഗ്രൂപ്പ് അധികാരികള്‍ അറിയിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തോളമായി യു.എ.ഇ.യുടെ ദേശീയദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളില്‍ ഷെഫീക്ക് അബ്ദുറഹ്മാന്റെ സാന്നിധ്യമുണ്ട്. കൂടാതെ എല്ലാവര്‍ഷവും പോലീസിന്റെ മികച്ച കാര്‍ അലങ്കാരങ്ങള്‍ക്കുള്ള വിജയപത്രങ്ങള്‍ നേടുന്നതും ഇദ്ദേഹമാണ്.

Content Highlights: Lamborghini Urus decorated in UAE National Day, 50 Year history of UAE