ഇന്ത്യയില്‍ ഡബിള്‍ സെഞ്ചുറി അടിച്ച് ലംബോര്‍ഗിനി ഉറുസ്; രണ്ടാം നൂറ് തികച്ചത് 16 മാസത്തില്‍


2018 സെപ്റ്റംബര്‍ മാസത്തോടെയാണ് ഉറുസ് ഇന്ത്യയില്‍ എത്തുന്നത്. രണ്ടര വര്‍ഷത്തിനിപ്പുറം 2021 മാര്‍ച്ച് മാസത്തോടെയാണ് വില്‍പ്പന 100 യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടുന്നത്.

ലംബോർഗിനി ഉറുസ് | Photo: Lamborghini

ലംബോര്‍ഗിനിയുടെ പല വാഹനങ്ങളും ഇന്ത്യയില്‍ എത്തിയിട്ടുണ്ടെങ്കിലും എസ്.യു.വി. പ്രേമികളായ ഇന്ത്യക്കാര്‍ ഏറ്റെടുത്ത വാഹനം ഉറുസ് എന്ന എസ്.യു.വി. മോഡലാണ്. 3.15 കോടി രൂപ മുതല്‍ 3.43 കോടി രൂപ വരെ വിലയുള്ള ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില്‍പ്പനയാണ് ഈ വാഹനത്തിന്റെ സ്വീകാര്യതയുടെ തെളിവ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തി നാലര വര്‍ഷം പിന്നിടുമ്പോള്‍ ഉറുസിന്റെ 200 യൂണിറ്റാണ് വിറ്റഴിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

2018 സെപ്റ്റംബര്‍ മാസത്തോടെയാണ് ഉറുസ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്നാല്‍, രണ്ടര വര്‍ഷത്തിനിപ്പുറം 2021 മാര്‍ച്ച് മാസത്തോടെയാണ് ഈ വാഹനത്തിന്റെ വില്‍പ്പന 100 യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടുന്നത്. പിന്നീട് 200-ലേക്കുള്ള യാത്ര അതിവേഗത്തിലായിരുന്നെന്നാണ് വിലയിരുത്തല്‍. കേവലം ഒന്നര വര്‍ഷത്തിനുള്ളില്‍ അടുത്ത 100 യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് 200 തികയുന്ന യൂണിറ്റ് കൈമാറിയത്.

ചുരുങ്ങിയ നാളുകള്‍ക്കൊണ്ടുതന്നെ ആഗോള തലത്തില്‍ ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലാകാന്‍ ഉറുസ് എസ്.യു.വിക്ക് സാധിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ 20,000 യൂണിറ്റിന്റെ വില്‍പ്പനയാണ് ഈ വാഹനം നേടിയിട്ടുള്ളത്. ഉറുസ് സ്വന്തമാക്കിയിട്ടുള്ളവരില്‍ 80 ശതമാനവും ആദ്യമായി ലംബോര്‍ഗിനി വാഹനം സ്വന്തമാക്കുന്നവരാണെന്നതും ഈ ആഡംബര എസ്.യു.വിയുടെ ജനപ്രീതിയുടെ തെളിവായാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

2020 ജൂലൈയിലാണ് ലംബോര്‍ഗിനി ഉറുസിന്റെ നിര്‍മാണം 10,000 യൂണിറ്റ് എന്ന നാഴികക്കല്ല് മറികടക്കുന്നത്. ഇതിന്റെ ഭാഗമായി 10,000 തികഞ്ഞ മോഡല്‍ സ്പെഷ്യല്‍ എഡിഷനായാണ് ലംബോര്‍ഗിനി ഒരുക്കിയത്. 10,000 എന്ന ചേസിസ് നമ്പര്‍ നല്‍കി മാറ്റ് ബ്ലാക്ക് നിറത്തിലാണ് ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. 2022 ജൂണിലാണ് നിര്‍മാണം 20,000 കടന്നത്. ഇത് ആഘോഷമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിറം നല്‍കിയുള്ള ഉറുസും എത്തിച്ചിരുന്നു.

ഫോക്‌സ്വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്.യു.വിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാനുള്ള ശേഷിയാണ് ഉറുസിന് ഈ വിശേഷണം നേടി നല്‍കിയത്.

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഉറുസിലുള്ളത്. ഇത് 650 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് മോഡുകളാണ് ഉറുസിലുള്ളത്. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. സുരക്ഷയിലും ഏറെ മുന്നിലാണ് ഈ വേഗരാജന്‍.

Content Highlights: Lamborghini sells 200 unit Urus SUV in India, Lamborghini Urus

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented