ഹുറാകാൻ ഇവോ ആർ.ഡബ്ല്യു.ഡി. സ്പൈഡർ | Photo: Facebook| Lamborghini India
ഇറ്റാലിയന്‍ സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്ഗിനിയിയൂടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാകാന് ഇവോ സ്പൈഡറിന്റെ ഓപ്പണ്‍ ടോപ്പ് റിയര്‍ വീല്‍ ഡ്രൈവ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഗോള വിപണിയില്‍ കഴിഞ്ഞ വര്‍ഷമെത്തിയ ഈ വാഹനം ഒരു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ എത്തുന്നത്. 3.54 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറും വില.
എന്ജിന് സവിശേഷതകളിലും ഫീച്ചറുകളിലും ഹുറകാന് ഇവോയുടെ ഓള് വീല്‍ ഡ്രൈവ് മോഡലും, ആര്.ഡബ്ല്യു.ഡി. പതിപ്പും സമാനമാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ബ്ലൂ സൈഡറീസ് നിറത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഹുറാകാന് ഇവോ റിയര്‍ വീല്‍ ഡ്രൈവ് മോഡല്‍ ലംബോര്‍ഗിനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
ഹുറാകാന് ഇവോയ്ക്ക് കരുത്തേകുന്ന എന്ജിന് തന്നെയാണ് റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിലും നല്‍കിയിട്ടുള്ളത്. ഇതിലെ 5.2 ലിറ്റര്‍ വി10 നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ 602 ബി.എച്ച്. പി. പവറും 560 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 324 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം കേവലം 3.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
ലുക്കിലും ഓള് വീല്‍ ഡ്രൈവില്‍ നിന്നും വ്യത്യസ്തമാണ്. ഫ്രെണ്ട് സ്പ്ലിറ്ററിലും എയര്‍ ഇന്‍ടേക്കിലും വരുത്തിയ മാറ്റങ്ങളിലൂടെയാണ് മുന്നില്‍ പുതുമ നല്‍കിയിട്ടുള്ളത്. പിന്നില്‍ പുതിയ ഡിഫ്യൂസര്‍ പുതുമയാണ്. സെന്‍ട്രല്‍ കണ്‍സോളില്‍ 8.4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്ക്രീനുണ്ട്. ക്ലൈമെറ്റ് കണ്ട്രോള് മുതല്‍ അഡ്വാന്‍സ്ഡ് വോയ്സ് കമാന്‍ഡ് സംവിധാനവും ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: Lamborghini Huracan EVO RWD Spyder Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..