ഒമ്പത് കോടിയുടെ റോള്‍സ് റോയിസ് ഗോസ്റ്റ് ഇ.ഡബ്ല്യു.ബി സ്വന്തമാക്കി ബിര്‍ള


ഇന്ത്യയില്‍ 7.95 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

റോൾസ് റോയിസ് ഗോസ്റ്റ് EWB, കുമാർ മംഗലം ബിർള |Photo: Instagram|mrjain| PTI

കൊമ്പനാനയെ പോലെ തലയെടുപ്പും ആഢ്യത്തവുമുള്ള വാഹനമാണ് റോള്‍സ് റോയിസ് കാറുകള്‍. അത് ഫാന്റം ആയാലും ഗോസ്റ്റ് ആയാലും കള്ളിനന്‍ ആയാലും ഒന്ന് ഒന്നിന് മെച്ചമാണ്. രാജ്യത്തെ വ്യവസായ പ്രമുഖരുടെയും കോടീശ്വരന്‍മാരുടെയും ഗ്യാരേജിലെ സാന്നിധ്യമായ ഈ വാഹനം വ്യവസായ പ്രമുഖനായ കുമാര്‍ മംഗലം ബിര്‍ളയും സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം തലമുറ ഗോസ്റ്റ് എക്‌സ്റ്റന്റഡ് വീല്‍ബേസ് മോഡലാണ് ബിര്‍ളയുടെ ഗ്യാരേജിലെത്തിയ വാഹനം.

ഗോസ്റ്റിന്റെ റെഗുലര്‍ പതിപ്പിനെക്കാള്‍ 170 എം.എം. അധിക നീളവും 40 കിലോഗ്രാം അധിക ഭാരവും നല്‍കിയാണ് ഇ.ഡബ്ല്യു.ബി. പതിപ്പ് എത്തിയിട്ടുള്ളത്. ഇന്ത്യയില്‍ 7.95 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. എന്നാല്‍, റോഡ് ടാക്‌സും മറ്റ് കസ്റ്റമൈസേഷനുകളും വരുത്തി നിരത്തിലെത്തുമ്പോള്‍ ഏകദേശം ഒമ്പത് കോടി രൂപയായിരിക്കും റോള്‍സ് റോയിസ് ഗോസ്റ്റ് ഇ.ഡബ്ല്യു.ബി. പതിപ്പിന്റെ വിലയെന്നാണ് സൂചനകള്‍.

ആദ്യ തലമുറ മോഡലിനെക്കാള്‍ ഫീച്ചര്‍ സമ്പന്നമായാണ് രണ്ടാം തലമുറ ഗോസ്റ്റ് എത്തിയിട്ടുള്ളത്. ഉയര്‍ന്ന വീല്‍ബേസ് ഉള്ളതിനാല്‍ തന്നെ അകത്തളം റെഗുലര്‍ പതിപ്പിനെക്കാള്‍ വിശാലവുമാണ്. പിന്‍സീറ്റ് യാത്രക്കാരുടെ വാഹനമെന്ന ഖ്യാതിയുള്ള റോള്‍സ് റോയിസ് കാറുകളില്‍ പിന്‍ നിരയിലാണ് കൂടുതല്‍ ഫീച്ചറുകള്‍ ഒരുക്കിയിട്ടുള്ളത്. പിന്‍നിര യാത്രക്കാരെ കൂടുതല്‍ കംഫോര്‍ട്ടബിള്‍ ആക്കുന്നതിലും സുരക്ഷയൊരുക്കുന്നതിലും ഈ വാഹനവും ഒട്ടും പിന്നിലല്ല.

പുറം മോടിയില്‍ ആദ്യതലമുറ മോഡലിന് സമാനമായാണ് പുതിയ ഗോസ്റ്റും എത്തിയിട്ടുള്ളത്. എന്നാല്‍, അകത്തളത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മികച്ച കുഷ്യനുകള്‍ നല്‍കിയുള്ള സീറ്റുകള്‍, ആറ് മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിക്കാവുന്ന ഫ്രിഡ്ജ്, പാസഞ്ചര്‍ സ്‌ക്രീന്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉപയോക്താക്കളുടെ അഭിപ്രായം അറിഞ്ഞാണ് രണ്ടാം തലമുറയുടെ അകത്തളം ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

കരുത്തേറിയ 6.75 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഗോസ്റ്റ് ഇ.ഡബ്ല്യു.ബിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ എന്‍ജിന്‍ 563 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഈ വാഹനത്തെ കാര്യക്ഷമമാക്കും.

Source: Cartoq

Content Highlights: Kumar mangalam Birla buys Rolls Royce Ghost EWB Worth Rupees 9 Crores

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented