കെ.എസ്.ഇ.ബിയിലെത്തിയ ടാറ്റ നെക്സോൺ ഇ.വി | Photo: Social Media
65-ാം വയസിന്റെ നിറവില്‍ നില്ക്കുന്ന കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലേക്ക് (കെ.എസ്.ഇ.ബി) 65 ഇലക്ട്രിക് വാഹനങ്ങളാണ് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയിട്ടുള്ള നെക്സോണ്‍ ഇ.വി, ടിഗോര്‍ ഇ.വി. എന്നീ വാഹനങ്ങളാണ് കെ.എസ്.ഇ.ബിയുടെ വാഹന വ്യൂഹത്തിന്റെ ഭാഗമായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആഘോഷ പരിപാടിയിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തിരിക്കുന്നത്.
ടാറ്റയുടെ ഇലക്ട്രിക് എസ്.യു.വി. മോഡലായ നെക്സോണിന്റെ അഞ്ച് യൂണിറ്റും ഇലക്ട്രിക് സെഡാനായ ടിഗോറിന്റെ 60 യൂണിറ്റുമാണ് കെ.എസ്.ഇ.ബിയിലേക്ക് എത്തിയിരിക്കുന്നത്. ഒരേനിറത്തിലുള്ള കാറുകളുടെ ഇരുവശത്തും 'കെ.എസ്.ഇ.ബി. കേരളത്തിന്റെ ഊര്‍ജം' എന്നും എപ്പോഴും വിളിക്കാവുന്ന 1912 എന്ന നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ 65 വാഹനങ്ങള്‍ കൂടി എത്തിയതോടെ കെ.എസ്.ഇ.ബിക്ക് മൊത്തം 115 ഇലക്ട്രിക് വാഹനങ്ങളുണ്ടെന്നാണ് വിവരം.
വൈദ്യുതി വാഹനങ്ങളിലേക്ക് മാറുമ്പോള്‍ കാറുകളുടെ ഇന്ധനവകയില് മാത്രം മാസം 15 ലക്ഷം രൂപ ലാഭം കിട്ടും. വൈദ്യുതി ബോര്‍ഡിന്റെ ചെലവ് കുറയുമ്പോള്‍ അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കഴിയുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പുതിയ വാഹനങ്ങളുടെ വരവോടെ വകുപ്പിന്റെ വാഹനങ്ങളില്‍ മൂന്നിലൊന്ന് വൈദ്യുതിയിലേക്ക് മാറിയതായി കെ.എസ്.ഇ.ബി. ചെയര്മാന് അവകാശപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഈ മാതൃക സ്വീകരിക്കണമെന്നും വൈദ്യുതി വാഹനങ്ങളിലേക്ക് മാറണമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഹരിത ഊര്‍ജ്ജത്തിലൂടെ മാത്രമേ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും കെ.എസ്.ആര്.ടി.സി. ഉടന്‍ 50 വൈദ്യുതി ബസുകള്‍ ഇറക്കുമെന്നും ആന്റണി രാജു ഉറപ്പുനല്‍കി. വാഹനം പുറത്തിറക്കുന്ന പരിപാടിയില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായിരുന്നു.
ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോണ്‍, ടിഗോര്‍ ഇവികള്‍ ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജിലൂടെ നെക്സോണ്‍ ഇ.വി 312 കിലോമീറ്ററും ടിഗോര്‍ 310 കിലോമീറ്ററും സഞ്ചരിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സ് ഉറപ്പുനല്‍കുന്നത്.
Content Highlights: KSEB buys 65 Electric cars in 65 anniversary celebrations, Tata Nexon EV, Tata Tigor EV
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..