ഫോട്ടോ: സാബു സ്കറിയ
കിയ ഇന്ത്യയുടെ മൂന്നാമെത്തെ വാഹനമെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയിലെ സബ് കോംപാക്ട് എസ്യുവികളില് സാന്നിധ്യമാകാന്‍ കിയ സോണറ്റ് ഓഗസ്റ്റ് ഏഴിന് അവതരിപ്പിക്കും. ഉത്സവ സീസണിന്റെ ഭാഗമായി വിപണിയിലെത്തുന്ന ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് നാള മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ എതിരാളികളുടെ നീണ്ടനിരയുള്ള ഈ വാഹനത്തിന് ഏകദേശം എട്ട് ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറും വിലയെന്നാണ് സൂചനകള്‍. ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, മഹീന്ദ്ര എക്സ്യുവി 300, ഫോര്‍ഡ് ഇക്കോ സ്പോട്ട് തുടങ്ങിയവയാണ് സോണറ്റിന്റെ എതിരാളികള്‍.
നാല് മീറ്റര്‍ താഴെ വലിപ്പമുള്ള വാഹനമായാണ് സോണറ്റ് എത്തുന്നത്. ഹ്യുണ്ടായിയുടെ വെന്യുവിന്റെ പ്ലാറ്റ്ഫോമാണ് ഈ വാഹനത്തിന്റെയും അടിസ്ഥാനം. ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്കുലര്‍ ബമ്പര്‍, വിശലാമായ എയര്‍ഡാം,സ്കിഡ് പ്ലേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് സോണിറ്റിന്റെ മുന്‍ഭാഗം.
പ്രീമിയം ഭാവമാണ് സോണറ്റിന്റെ പിന്‍ഭാഗത്തുള്ളത്. എല്‍ഇഡി ടെയില്‍ലാമ്പ്, ഈ ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്കിഡ് പ്ലേറ്റും റിഫല്‍റും നല്‍കിയുള്ള മസ്കുലര്‍ ബംമ്പര്‍, റൂഫിനൊപ്പമുള്ള സ്പോയിലര്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്.
ശ്രേണിയിലെ തന്നെ ആദ്യ ഫീച്ചറുകളാണ് ഇന്റീരിയറിലുള്ളത്. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പുതുമയുള്ള ക്ലൈമറ്റ് കണ്ട്രോള് പാനല്‍, പുതിയ രൂപത്തിലുള്ള എസി വെന്റുകള്‍, കൂടുതല്‍ സപ്പോര്‍ട്ട് നല്കുന്ന സീറ്റുകള്‍, സ്റ്റോറേജ് സ്പേസ്, ഗിയര്‍ ലിവര്‍ എന്നിവയും കൂടുതല്‍ ആകര്‍ഷകമാണ്.
1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: Kia Sonet Sub Compact SUV Will Launch Tomorrow
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..