ന്ത്യയിലെ കോംപാക്ട് എസ്‌യുവി എന്ന ശ്രേണിയില്‍ സാന്നിധ്യമറിയിക്കാനല്ല, മറിച്ച് ഈ ശ്രേണി കൈപ്പിടിയിലൊതുക്കാനാണ് കിയയുടെ സോണറ്റ് എന്ന മോഡല്‍ എത്തുന്നത്. ഈ സെഗ്മെന്റില്‍ ആദ്യമായി ഒരുക്കുന്ന ഫീച്ചറുകളുടെ അകമ്പടിയോടെയാണ് സോണറ്റ് നിരത്തുകളിലെത്തുക. ഓഗസ്റ്റ് ഏഴിന് അവതരിപ്പിക്കുന്ന സോണറ്റിന്റെ ചിത്രങ്ങള്‍ കിയ പുറത്തുവിട്ടിട്ടുണ്ട്.

സോണറ്റിന്റെ അകത്തളത്തിലെയും പുറംഭാഗത്തിന്റെയും ഡിജിറ്റല്‍ റെന്‍ഡറിങ്ങ് ചിത്രങ്ങളാണ് കിയ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രീമിയം ഫീച്ചറുകള്‍ നിറഞ്ഞ ഇന്റീരിയറാണ് ചിത്രത്തിലുള്ളത്. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, പുതുമയുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ തുടങ്ങിയവയാണ് ചിത്രത്തിലെ ഹൈലൈറ്റ്.

ഇതിനൊപ്പം, മികച്ച ഡിസൈനിങ്ങിലുള്ള ഡാഷ്‌ബോര്‍ഡ്, പുതിയ രൂപത്തിലുള്ള എസി വെന്റുകള്‍, കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകള്‍, സ്‌റ്റോറേജ് സ്‌പേസ്, ഗിയര്‍ ലിവര്‍ എന്നിവയും കൂടുതല്‍ ആകര്‍ഷകമാണ്. കണക്ടഡ് കാര്‍ ഫീച്ചറുകള്‍ക്കൊപ്പം വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനവും ഒരുക്കിയിരിക്കുന്ന സോണറ്റിലെ സാങ്കേതിക മികവിന്റെ ഉദ്ദാഹരണങ്ങളാണ്.

സോണറ്റിന്റെ എക്‌സ്റ്റീരിയറിന്റെ ചിത്രങ്ങള്‍ മുമ്പുതന്നെ പുറത്തുവന്നിരുന്നു. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയതുപോലെ കിയയുടെ സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ് ലാമ്പ്, ടൈഗര്‍ ഐലൈന്‍ ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് സോണിറ്റിന്റെ മുന്‍ഭാഗമെന്നാണ് വിവരം.

ആഡംബര വാഹനങ്ങളോട് കിടപിടക്കുന്ന പിന്‍ഭാഗമാണ് സോണറ്റിലുള്ളത്. എല്‍ഇഡി ടെയില്‍ലാമ്പ്, ഈ ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള സ്‌കിഡ് പ്ലേറ്റും റിഫല്‍റും നല്‍കിയുള്ള മസ്‌കുലര്‍ ബംമ്പര്‍, റൂഫിനൊപ്പമുള്ള സ്‌പോയിലര്‍ തുടങ്ങിയവയാണ് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്. 

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് സോണറ്റ് പുറത്തിറങ്ങുന്നത്. ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Kia Sonet Sub Compact SUV Comes With Segment First Features